കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടുമൊരു സമരത്തിനിറങ്ങുന്നു. ജനുവരി 28ന...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടുമൊരു സമരത്തിനിറങ്ങുന്നു.
ജനുവരി 28ന് രാവിലെ 10 മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വസതിക്ക് മുൻപിൽ സത്യാഗ്രഹമിരിക്കുമെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു. സർക്കാരിന്റെ ഗുരുതരമായ വീഴ്ചയെ തുടർന്ന് ഹർഷിന നിത്യരോഗിയായി മാറിയിട്ടും തിരിഞ്ഞു നോക്കാൻ തയാറാവാത്ത നടപടിക്കെതിരെയാണ് ആരോഗ്യമന്ത്രിയുടെ വസതിക്കു മുന്നിലെ സമരം.
കുന്നമംഗലം കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ തുടർ നടപടികൾ ആരംഭിക്കാനിരിക്കെയാണ് കേസിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ഇതിനു കാരണം പ്രോസിക്യൂഷൻ ഹർഷിനക്ക് ഒപ്പമല്ല എന്നതു കൊണ്ടാണെന്ന് സമരസമിതി ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ തുക ഉപയോഗിച്ചാണ് നിലവിൽ ഹർഷിനയുടെ ചികിത്സ നടക്കുന്നത്.
ഈ അവഗണനക്കെതിരെയാണ് ആരോഗ്യമന്ത്രിയുടെ വസതിക്കു മുന്നിലെ സമരം. സത്യാഗ്രഹ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി വി.സി.കബീർ, രമ്യ ഹരിദാസ്, ജോസഫ്.എം.പുതുശ്ശേരി, റസാഖ് പാലേരി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഹർഷിന സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ കൺവീനർ, മുസ്തഫ പാലാഴി എന്നിവർ അറിയിച്ചു.
Key Words : Harshina, Strike
Key Words :

COMMENTS