മുടി വളർച്ചയുടെ തുടക്കം ശരീരത്തിനുള്ളിൽ നിന്നാണ്. പോഷകങ്ങളുടെ കുറവ് മുടിയുടെ കരുത്ത് കുറയ്ക്കുന്നതിനും കൊഴിച്ചിലിനും കാരണമാകും. മുടി പെട...
മുടി വളർച്ചയുടെ തുടക്കം ശരീരത്തിനുള്ളിൽ നിന്നാണ്. പോഷകങ്ങളുടെ കുറവ് മുടിയുടെ കരുത്ത് കുറയ്ക്കുന്നതിനും കൊഴിച്ചിലിനും കാരണമാകും. മുടി പെട്ടെന്ന് വളരാൻ അത്ഭുത മരുന്നുകളോ വിപണിയിൽ ലഭിക്കുന്ന വിലകൂടിയ എണ്ണകളോ മാത്രം മതിയാകില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രോട്ടീൻ: മുട്ട, പരിപ്പ് വർഗ്ഗങ്ങൾ, പനീർ, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഇരുമ്പ്: ചീര, ഈന്തപ്പഴം എന്നിവ കഴിക്കുന്നത് മുടിക്ക് ഗുണകരമാണ്.
ബയോട്ടിൻ & സിങ്ക്: നട്‌സ്, വിത്തുകൾ എന്നിവ ശീലമാക്കുക.
ഒമേഗ-3: വാൾനട്ട്, ഫ്ളാക്സ് സീഡ്‌സ് എന്നിവ മുടിക്ക് തിളക്കം നൽകും. എന്നിവ കൃത്യമായി കഴിക്കുന്നത് മുടി വളരുന്നതിന് സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നത് മുടി പൊട്ടിപ്പോകുന്നത് തടയാൻ സഹായിക്കും. ശിരോചർമ്മം വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
ആരോഗ്യമുള്ള തലയോട്ടിയിലാണ് മുടി നന്നായി വളരുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യാം. ഇത് രക്തയോട്ടം വർദ്ധിപ്പിക്കും. താരൻ ഉള്ളവർ അധികമായി എണ്ണ തേക്കുന്നത് ഒഴിവാക്കണം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കാം.
അമിതമായി ഹീറ്റ് സ്റ്റൈലിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് മുടിയുടെ ബലം കുറയ്ക്കും. സ്ട്രെയ്റ്റനർ, ബ്ലോ ഡ്രയർ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. മുടി വല്ലാതെ വലിച്ചുമുറുക്കി കെട്ടുന്നതും ഒഴിവാക്കുക.
മുടി വെട്ടുന്നത് കൊണ്ട് മുടി വേഗത്തിൽ വളരില്ല. എന്നാൽ മുടിയുടെ അറ്റം പിളരുന്നത് തടയാൻ ഇത് സഹായിക്കും. അറ്റം പിളരുന്നത് മുടി പൊട്ടിപ്പോകാനും നീളം കുറയാനും കാരണമാകും. നനഞ്ഞിരിക്കുമ്പോൾ മുടി ചീകരുത്. പല്ലകലം കൂടിയ ചീപ്പ് ഉപയോഗിക്കുക. തൂവാല കൊണ്ട് മുടി അമർത്തി തിരുമ്മാതെ പതുക്കെ ഒപ്പി ഉണക്കുക. അമിതമായ മാനസികസമ്മർദ്ദവും ഉറക്കമില്ലായ്മയും മുടി കൊഴിച്ചിലിന് പ്രധാന കാരണങ്ങളാണ്. ദിവസവും 7–8 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. യോഗയോ നടക്കലോ ശീലമാക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
Key Words : Lifestyle, Hair Growth


COMMENTS