ഗൂഗിളിൻ്റെ പിക്‌സൽ 10 സീരിസ് കഴിഞ്ഞ ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. ഇപ്പോൾ ഈ മിഡ് റേഞ്ച് സ്‌മാർട്ട്‌ഫോൺ ലൈനപ്പ് വിപുലീകരിക്കാനുള്ള ഒരുക്കത്തിലാ...
ഗൂഗിളിൻ്റെ പിക്‌സൽ 10 സീരിസ് കഴിഞ്ഞ ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. ഇപ്പോൾ ഈ മിഡ് റേഞ്ച് സ്‌മാർട്ട്‌ഫോൺ ലൈനപ്പ് വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, പിക്‌സൽ 10 സീരിസിലേക്ക് പുതിയ ഗൂഗിൾ പിക്‌സൽ 10a കൂടെ കൂട്ടിച്ചേർക്കാനിരിക്കുകയാണ് കമ്പനി. ഈ സീരിസിലെ വില കുറഞ്ഞ ഫോണായിരിക്കും ഇതെന്നാണ് സൂചന. ഗൂഗിൾ പിക്‌സൽ 9 സീരിസിൽ ഏറ്റവും അവസാനമായി പുറത്തിറക്കിയ പിക്‌സൽ 9aയുടെ പുതിയ പതിപ്പായിരിക്കും വരാനിരിക്കുന്ന ഗൂഗിൾ പിക്‌സൽ 10a. അതേസമയം ഈ ഫോണിന്‍റെ ലോഞ്ചിനെ കുറിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ ഈ ഫോണിന്‍റെ ലോഞ്ച് ടൈംലൈൻ, കളർ ഓപ്ഷനുകൾ, സ്റ്റോറേജ് വേരിയന്‍റ് ഉൾപ്പെടെയുള്ള ധാരാളം വിവരങ്ങൾ ചോർന്നിട്ടുണ്ട്.
ചോർന്ന വിവരങ്ങൾ പ്രകാരം, ഗൂഗിൾ പിക്‌സൽ 10എ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ആയിരിക്കും ലോഞ്ച് ചെയ്യുക. ആദ്യ വേരിയന്‍റ് 128 ജിബി സ്റ്റോറേജിലും രണ്ടാമത്തെ വേരിയന്‍റ് 256 ജിബി സ്റ്റോറേജിലും ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. ഒബ2സിഡിയൻ, ബെറി, ഫോഗ്, ലാവെൻഡർ എന്നീ നാല് കളർ ഓപ്ഷനുകളിൽ ഇത് ലോഞ്ച് ചെയ്യും. അതേസമയം പിക്‌സൽ 9എ ഐറിസ്, പിയോണി, പോർസലൈൻ, ഒബ2സിഡിയൻ എന്നീ കളർ ഓപ്ഷനുകളിലാണ് ലോഞ്ച് ചെയ്‌തത്.
2026 ഫെബ്രുവരി പകുതിയോടെ ഗൂഗിൾ പിക്‌സൽ 10എ വിൽപ്പനയ്ക്ക് ലഭ്യമാകുമെന്ന് ടിപ്‌സ്റ്റർ റോളണ്ട് ക്വാണ്ട്റ്റ് ബ്ലൂസ്‌കൈയിൽ ഒരു പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. ഇത് ശരിയാണെങ്കിൽ, കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറക്കിയ പിക്‌സൽ 9എയേക്കാൾ ഒരു മാസം മുമ്പ് ഇത് വിപണിയിലെത്തും.
Key Words : Google Pixel 10a, Smart Phone

COMMENTS