Gold rate today in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്നും സര്‍വ്വകാല റെക്കോര്‍ഡിലാണ് സ്വര്‍ണ്ണ വില. ഗ്രാമിന് 100 രൂപ വര്‍ദ്ധിച്ച് 13,165 രൂപയും പവന് 800 രൂപ വര്‍ദ്ധിച്ച് 1,05,320 രൂപയുമായി.
ഇതോടെ പണിക്കൂലിയും മറ്റ് ചാര്‍ജ്ജുകളും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിന് 1,15,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാലാണ് സ്വര്‍ണ്ണവില കുതിച്ചുയരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇനിയും സ്വര്‍ണ്ണവില ഉയരുമെന്നാണ് സൂചന.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 10,820 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് 8430 രൂപയും 9 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 5435 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയാണുള്ളത്.
Keywords: Gold rate, Today, Kerala, Increase

COMMENTS