തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇടത്-വലത്-ബി ജെ പി മുന്നണികള്‍ മദ്യനയത്തിലും മാരക രാസലഹരികളുടെ വ്യാപനത്തിലും നിലപാട്...
തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇടത്-വലത്-ബി ജെ പി മുന്നണികള്‍ മദ്യനയത്തിലും മാരക രാസലഹരികളുടെ വ്യാപനത്തിലും നിലപാട് വ്യക്തമാക്കണമെന്ന് സഭാ ആസ്ഥാനത്ത് നടന്ന കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ അര്‍ദ്ധവാര്‍ഷിക ജനറല്‍ ബോഡി സമ്മേളനം ആവശ്യപ്പെട്ടു.
മദ്യനയ കാര്യത്തില്‍ മുന്‍കാലങ്ങളില്‍ പുറത്തിറക്കിയ പ്രകടനപത്രികകള്‍ പ്രഹസന പത്രികകളായി മാറ്റുന്നതിനാലാണ് മദ്യലഹരി വിഷയത്തില്‍ പരസ്യനിലപാട് വ്യക്തമാക്കണമെന്ന് സമ്മേളനം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടത്.
ആര് എവിടെ ചോദിച്ചാലും മദ്യശാലകള്‍ അനുവദിച്ചുകൊടുക്കുന്ന നയമാണ് മദ്യവര്‍ജ്ജനം പ്രഖ്യാപിച്ചും, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള മദ്യത്തില്‍ നിന്നും ഒരു തുള്ളി മദ്യം പോലും കൂടുതലായി അനുവദിക്കില്ലെന്നും പറഞ്ഞ് അധികാരത്തിലേറിയവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മദ്യത്തിന് പേരിടാനും ലോഗോ നിര്‍മ്മിക്കാനും അപേക്ഷ ക്ഷണിച്ച സര്‍ക്കാരാണിത്. മദ്യം ഹോം ഡെലിവറി ചെയ്യാന്‍ പദ്ധതി ആസൂത്രണം ചെയ്ത് പരാജയപ്പെട്ടു.
കള്ള് ഷാപ്പുകള്‍ ഒന്നാകെ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളായി മാറി. നഗ്നമായ അബ്കാരി ലംഘനങ്ങള്‍ മദ്യവകുപ്പിന് കീഴില്‍ നടന്നിട്ടും കണ്ടില്ലെന്ന് നടിക്കുന്നു. മദ്യത്തിന്റെ ലഭ്യതകുറവാണ് മയക്കുമരുന്നുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് പ്രചരിപ്പിച്ചവര്‍ക്ക് യഥേഷ്ടം മദ്യം ലഭ്യമാക്കിയിട്ടും നാട് മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയതില്‍ മറുപടിയില്ല. തെരഞ്ഞെടുപ്പില്‍ മദ്യ നയവും രാസലഹരികളുടെ വ്യാപനവും പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാക്കുമെന്നും സമ്മേളനം മുന്നറിയിപ്പ് നല്‍കി.
സീറോമലബാര്‍-ലത്തീന്‍-മലങ്കര റീത്തുകളിലെ 32 അതിരൂപത-രൂപതകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കാലാവധി പൂര്‍ത്തിയാക്കിയ മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന് യാത്രയയപ്പും പുതുതായി നിയമിതനായ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലിന് വരവ്‌ലേപ്പും നല്കി.
Key Words : KCBC Anti-Liquor Committee


COMMENTS