ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ (74) ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. ജനുവരി ...
ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ (74) ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. ജനുവരി 10-ന് രണ്ട് തവണ ബോധരഹിതനായി വീണതിനെ തുടർന്നാണ് അദ്ദേഹത്തെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ എം.ആർ.ഐ ഉൾപ്പെടെയുള്ള വിശദമായ പരിശോധനകൾക്ക് വിധേയനാക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച ശുചിമുറിയിൽ പോകുന്നതിനിടെയാണ് അദ്ദേഹത്തിന് രണ്ടുതവണ ബോധക്ഷയമുണ്ടായത്. തിങ്കളാഴ്ച രാവിലെ പതിവ് പരിശോധനകൾക്കായി എയിംസിൽ എത്തിയ അദ്ദേഹത്തെ, കൂടുതൽ നിരീക്ഷണങ്ങൾക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
നേരത്തെ ഉപരാഷ്ട്രപതി ആയിരുന്ന സമയത്തും പല പൊതുപരിപാടികൾക്കിടെ അദ്ദേഹം ബോധരഹിതനായി വീണിട്ടുണ്ട്. റാൻ ഓഫ് കച്ച്, ഉത്തരാഖണ്ഡ്, കേരളം, ഡൽഹി എന്നിവിടങ്ങളിൽ വെച്ചുണ്ടായ ഇത്തരം സംഭവങ്ങൾ മുൻപ് വാർത്തയായിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ജൂലൈ 21-നാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്.
ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നുള്ള ജഗ്ദീപ് ധൻകറിൻറെ രാജി അപ്രതീക്ഷിതമായിരുന്നു. സഭ നിയന്ത്രിച്ചതിന് ശേഷം വൈകിട്ടോടെ ആരോഗ്യ കാരണങ്ങളെ തുടർന്നായിരുന്നു രാജി. ധൻകറിന്റെ പിൻഗാമിയായാണ് സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തത്.
Key Words : Jagdeep Dhankhar


COMMENTS