Former minister V.K Ebrahim Kunju passed away
കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് (74) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.
2001 ലെ യുഡിഎഫ് മന്ത്രിസഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോള്‍ ആദ്യമായി മന്ത്രിയായി. തുടര്‍ന്ന് 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ വ്യവസായ മന്ത്രിയായി. മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനം ഉള്‍പ്പടെ പാര്‍ട്ടിയില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Keywords: V.K Ebrahim Kunju, Former minister, Kerala, Passed away


COMMENTS