Antony Raju convicted in evidence tampering case
തിരുവനന്തപുരം: തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് വിധി. കേസിലെ പ്രതിക്ക് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ തൊണ്ടി മുതലായ അടി വസ്ത്രത്തില്‍ തിരിമറി നടത്തി എന്ന കേസിലാണ് വിധി.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന് കേസില്‍ നിന്നും രക്ഷപ്പെടാന്‍ അഭിഭാഷകനായ ആന്റണി രാജു തിരിമറി നടത്തുകയായിരുന്നു.
കേസില്‍ ഒന്നാം പ്രതിയായ കോടതി ജീവനക്കാരന്‍ ജോസും രണ്ടാം പ്രതിയായ ആന്റണി രാജുവും തൊണ്ടി മുതല്‍ പുറത്തെടുത്ത് കൃത്രിമത്വം കാട്ടുകയും ഹൈക്കോടതിയില്‍ കേസ് പ്രതിക്ക് അനുകൂലമാക്കുകയുമായിരുന്നു.
Keywords: Court, Antony Raju, Evidence tampering case, Verdict


COMMENTS