തിരുവനന്തപുരം: 2026 പുതുവർഷത്തിലെ ആദ്യ അതിതീവ്ര ന്യൂനമർദം രൂപപ്പെടുന്നു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖക്ക...
തിരുവനന്തപുരം: 2026 പുതുവർഷത്തിലെ ആദ്യ അതിതീവ്ര ന്യൂനമർദം രൂപപ്പെടുന്നു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായിസ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം (well marked low pressure) തീവ്ര ന്യൂനമർദമായി (Depression) ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തുടർന്നുള്ള 24 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്പെട്ട് അതി തീവ്രന്യൂനമർദമായി (Deep Depression) മാറാൻ സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനിടെ ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതി തീവ്രന്യൂനമർദത്തിൻ്റെ ആശങ്ക തുടരുന്നതിനിടെ കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യത തുടരുകയാണ്. ജനുവരി 9, 10, 11 തീയതികളിൽ നേരിയ - ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 10ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Key words : Low Pressure Area, Kerala Rain Alert

COMMENTS