ശ്രീനഗർ: കശ്‌മീരില്‍ കൊടും ശൈത്യം. ഷോപ്പിയാനിൽ മൈനസ് 7.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. തെക്കൻ, മധ്യ കശ്‌മീരിലെ പല ഭാഗങ്ങളിലും അതിശ...
ശ്രീനഗർ: കശ്‌മീരില്‍ കൊടും ശൈത്യം. ഷോപ്പിയാനിൽ മൈനസ് 7.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. തെക്കൻ, മധ്യ കശ്‌മീരിലെ പല ഭാഗങ്ങളിലും അതിശൈത്യം തുടരുകയാണ്. കശ്മീരിലെ അതിശക്തമായ ശൈത്യകാലത്തെ ചില്ലൈ കലാൻ എന്നാണ് വിളിക്കുന്നത്. അതായത് കൊടും ശൈത്യമാണ് കശ്‌മീരില്‍ അനുഭവപ്പെടുന്നത്.
പുൽവാമയിൽ മൈനസ് 7.0 ഡിഗ്രി സെൽഷ്യസും അനന്ത്നാഗിൽ മൈനസ് 6.6 ഡിഗ്രി സെൽഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്. അവന്തിപോര, കുപ്വാര എന്നിവിടങ്ങളിലും താപനില മൈനസ് 6.4 ഡിഗ്രിയും മൈനസ് 6.2 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. തലസ്ഥാനമായ ശ്രീനഗറിൽ മൈനസ് 5.2 ഡിഗ്രി സെൽഷ്യസിലേക്കും ശ്രീനഗർ വിമാനത്താവളത്തിൽ മൈനസ് 6.0 ഡിഗ്രിയിലേക്കും താഴ്‌ന്നു. ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായ പഹൽഗാമിൽ മൈനസ് 6 ഡിഗ്രിയും ഖാസിഗുണ്ടിൽ മൈനസ് 5.3 ഡിഗ്രിയും ബുദ്‌ഗാമൽ മൈനസ് 5.4 ഡിഗ്രിയും രേഖപ്പെടുത്തി.
കശ്‌മീർ താഴ്‌വരയിലെ പാംപോറിൽ മൈനസ് 5 ഡിഗ്രിയാണ് താപനില. അതേസമയം ബന്ദിപ്പോരയിൽ മൈനസ് 4.5 ഡിഗ്രിയും ഗുൽമാർഗിൽ മൈനസ് 3.8 ഡിഗ്രിയുമാണ് താപനില. താഴ്‌വരയിലെ മറ്റ് പ്രദേശങ്ങളും തണുത്തുറഞ്ഞ് കിടക്കുകയാണ്. ഗന്ദർബാലിൽ മൈനസ് 3.7 ഡിഗ്രിയും കോക്കർനാഗിൽ മൈനസ് 2.3 ഡിഗ്രിയും ബാരാമുള്ളയിൽ മൈനസ് 1.8 ഡിഗ്രിയും എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സോനാമാർഗിൽ താരതമ്യേന ഉയർന്ന താപനിലയായ മൈനസ് 2.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
Key Words : Extreme Cold, Kashmir, Warning

COMMENTS