Ex CPM MLA Aisha Potty joins Congress
തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ അയിഷ പോറ്റി കോണ്‍ഗ്രസില്‍. ലോക്ഭവനിലെ കെ.പി.സി.സിയുടെ രാപ്പകല്‍ സമരവേദിയിലെത്തിയ അയിഷ പോറ്റി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. വേദിയില്‍ വച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവരെ മാലയിട്ടു സ്വീകരിച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അയിഷ പോറ്റി കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നു തവണ അവര്‍ കൊട്ടരക്കരയില്‍ നിന്നും എം.എല്‍.എ ആയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി സി.പി.എമ്മില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. ഇതോടെ മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന കമ്മ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ചാണ് അയിഷ പോറ്റി കോണ്‍ഗ്രസിലെത്തുന്നത്.
Keywords: Aisha Potty, Ex CPM MLA, Congerss, Join


COMMENTS