കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കര്‍ദാസ് നല...
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കര്‍ദാസ് നല്‍കിയ ഹർജി സുപ്രിംകോടതി തള്ളി. നിങ്ങള്‍ ദൈവത്തെ പോലും വെറുതേ വിട്ടില്ലെന്നാണ് ഹർജിയില്‍ കോടതി നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് ദീപാങ്കര്‍ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്‌സില്‍ ശങ്കരദാസ് ഒപ്പിട്ടിരുന്ന കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ ഉത്തരവാദിത്തം ഉണ്ടെന്നും കോടതി നിരീക്ഷണം. ജാമ്യം ആവശ്യമെങ്കില്‍ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും കോടതി നിര്‍ദ്ദേശിച്ചു. വലിയ ക്രമക്കേടാണ് നടന്നത് എന്നും പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ മാത്രമാണ് അനുകമ്പ എന്നും സുപ്രിം കോടതി വ്യക്തമാക്കി.
സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി ശങ്കര്‍ദാസിനും വിജയകുമാറിനും ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഇത്തരം പരാമര്‍ശം ഹൈക്കോടതിയില്‍ നിന്നും ഉണ്ടായതെന്നും പരാമര്‍ശം നീക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹർജിയാണ് തള്ളിയത്.
Key Words : Supreme Court, Devaswom Board, Shankardas


COMMENTS