ന്യൂഡല്‍ഹി: വരും മാസങ്ങളില്‍ കേരളം, പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭ ...
ന്യൂഡല്‍ഹി: വരും മാസങ്ങളില്‍ കേരളം, പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭ തെരഞ്ഞെടുപ്പിനുള്ള നടപടികളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലെ ആദ്യഘട്ടപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധന ശില്‍പ്പശാല സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായും സ്വതന്ത്രമായി നടപ്പാക്കുന്നതിനും വേണ്ടിയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
ജില്ലാതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് പ്രഥമതല പരിശോധനകള്‍ നടത്തേണ്ടതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മാര്‍ഗനിര്‍ദേശം. കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അഡീഷണല്‍- ഡെപ്യൂട്ടി ജില്ലാതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിന്യസിക്കണം. ഇവര്‍ പൂര്‍ണ പരിശീലനം സിദ്ധിച്ചവരായിരിക്കണം. ഇവര്‍ പ്രാഥമികതല പരിശോധനകളുടെ മേല്‍നോട്ടം വഹിക്കണമെന്നും ഉത്തരവിലുണ്ട്.
തെരഞ്ഞെടുപ്പ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും പരിശോധന നടത്തണം. നിയമസഭ തെരഞ്ഞെടുപ്പില്‍ 120 ദിവസം മുമ്പ് ഇവ പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് ചട്ടം. ലോക് സഭ തെരഞ്ഞെടുപ്പുകളില്‍ ആറ് മാസം മുമ്പ് ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ.
രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രാഥമിക തല പരിശോധനകള്‍ നടത്തുന്നത്. എല്ലാ അവശ്യ പരിശോധനകളും പൂര്‍ത്തിയാക്കിയെന്ന് ഉറപ്പു വരുത്തുകയും അനാവശ്യ തിരക്ക് ഒഴിവാക്കുകയുമാണ് നേരത്തെ ഇവ ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും മുമ്പ് തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നും കമ്മിഷൻ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
Key Words : Election Commission, Assembly Elections, Kerala, Tamil Nadu, West Bengal


COMMENTS