കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ മുൻ എം.എൽ.എ. പി.വി. അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഇ...
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ മുൻ എം.എൽ.എ. പി.വി. അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെ കൊച്ചി കടവന്ത്രയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി അൻവർ ഹാജരായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) നിന്ന് 2015-ൽ വായ്പയെടുത്തതുമായി ബന്ധപ്പെട്ട ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇ.ഡി അന്വേഷിക്കുന്നത്. മതിയായ ഈടില്ലാതെ കെ.എഫ്.സിയിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്തെന്നും, ഒരേ ഭൂമി തന്നെ വീണ്ടും പണയപ്പെടുത്തി ക്രമക്കേട് നടത്തിയെന്നുമാണ് ആരോപണം. ഇത് കോർപ്പറേഷന് ഏകദേശം 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.
അൻവറിനെ നാളെ കലൂർ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അൻവറിന്റെയും സഹായികളുടെയും വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അൻവറിന്റെ ആസ്തികളിൽ 2016-നും 2021-നും ഇടയിൽ ഉണ്ടായ വൻ വർധനവിനെക്കുറിച്ചും ഇ.ഡി അന്വേഷണം നടത്തിവരികയായിരുന്നു.
Key Words : ED arrests, PV Anwar


COMMENTS