പിന്നെയും നിരാശപ്പെടുത്തി, ഇഷാന്‍ കീപ്പറുടെ ഗൗസണിഞ്ഞത് ടീം മാനേജുമെന്റ് നല്കുന്ന സൂചന, സഞ്ജുവിന്റെ രാജ്യാന്തര ക്രിക്കറ്റ് ഭാവി തുലാസില്‍

Disappointing Again: Ishan Taking the Gloves a Signal from Management; Sanju's International Career Hanging in the Balance


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം : സ്വന്തം സഞ്ജു സാംസണ്‍ സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ നിരാശപ്പെടുത്തിയത് ആരാധകര്‍ക്ക് വലിയ സങ്കടമായി. ഇന്ത്യന്‍ ബാറ്റിംഗ് നിര റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് അത് മുതലാക്കാന്‍ സാധിച്ചില്ല. 

നേടിയ റണ്‍സ്: 6.  നേരിട്ട പന്തുകള്‍: 6. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്.

മത്സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സഞ്ജുവിനായുള്ള മുദ്രാവാക്യങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. ടോസ് സമയത്ത് സഞ്ജുവിന്റെ പേര് വിളിച്ചപ്പോള്‍ ലഭിച്ച കരഘോഷം സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു. എന്നാല്‍ ബാറ്റിംഗില്‍ വലിയൊരു ഇന്നിംഗ്സ് കാണാന്‍ കഴിഞ്ഞില്ല. 

സഞ്ജുവിന്റെ ഭാവിയെക്കുറിച്ചു കൂടുതല്‍ സംശങ്ങളുളവാക്കുന്ന മറ്റൊരു കാര്യം കൂടി കളിയില്‍ നടന്നു. ഒന്നാം വിക്കറ്റ് കീപ്പറായ സഞ്ജുവിനെ മാറ്റി ഇഷാന്‍ കിഷനെ കീപ്പറാക്കി. ഇതു വരാനിരിക്കുന്ന ലോക കപ്പില്‍ സഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ചും സൂചന നല്കുന്നു. പരിക്കേറ്റു പുറത്തിരിക്കുന്ന തിലക് വര്‍മ തിരിച്ചെത്തുന്നതോടെ ടീമില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കില്ലെന്ന് ഇതോടെ ഏതാണ്ട് വ്യക്തമായിരിക്കുകയാണ്.

ഈ പരമ്പരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം സഞ്ജുവിന് കാഴ്ചവയ്ക്കാനായില്ല. ഇഷാന്‍ കിഷനാവട്ടെ കിട്ടിയ അവസരം നന്നായി മുതലെടുക്കുകയും ചെയ്തു.  സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം 2026 എന്നത് അന്താരാഷ്ട്ര കരിയറിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ഏറ്റവും നിര്‍ണ്ണായകമായ വര്‍ഷമാവുകയാണ്. 2024-25 കാലഘട്ടത്തില്‍ ടി20യില്‍ തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികള്‍ നേടി റെക്കോര്‍ഡിട്ടെങ്കിലും, സ്ഥിരതയാര്‍ന്ന പ്രകടനം നിലനിര്‍ത്തുക എന്നത് വലിയ വെല്ലുവിളിയായി തുടരുന്നു.

വേഗതയേറിയ ബൗളര്‍മാര്‍ക്കെതിരെ ബാറ്റ് സ്പീഡ് ക്രമീകരിക്കുന്നതിലെ പോരായ്മകളും ഷോട്‌സ് സെലക്ഷനിലെ പിഴവുകളുമാണ് സഞ്ജുവിനു തിരിച്ചടിയാവുന്നത്. വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ സ്ഥാനത്തിനായി ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത്, ധ്രുവ് ജുറല്‍ എന്നിവരുമായി വലിയ മത്സരമാണ് സഞ്ജു നേരിടുന്നത്.

2026-ലെ ഐപിഎിലല്‍ ഏറെ പണിപ്പെട്ടാണ് ചെന്നൈ സഞ്ജുവിനെ തങ്ങളുടെ ക്യാമ്പിലെത്തിച്ചത്. സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രകടനത്തില്‍ ചെന്നെ മാനേജുമെന്റും ആശങ്കയിലാണ്. വര്‍ഷങ്ങളോളം രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച സഞ്ജു, 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറുകയായിരുന്നു.

എം.എസ്. ധോണിയുടെ പടിയിറക്കത്തിന് ശേഷം സി.എസ്.കെയുടെ നായകസ്ഥാനത്തേക്കും വിക്കറ്റിന് പിന്നിലേക്കും സഞ്ജു സാംസണ്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു. അതും ഇപ്പോള്‍ ചോദ്യചിഹ്നമാവുകയാണ്.

Summary: It was a moment of deep sorrow for fans as local hero Sanju Samson failed to deliver in a match held in his home ground. While the Indian batting lineup piled on the runs, Sanju, who opened the innings, could not capitalize on the opportunity.

Runs Scored: 6 | Balls Faced: 6. Sanju departed after handing a catch to Glenn Phillips off Lockie Ferguson's bowling.

Even before the match began, the Karyavattom Greenfield Stadium was echoing with chants for Sanju. The roar that erupted when his name was mentioned during the toss shook the stadium. However, he was unable to produce a substantial innings with the bat.

Another development during the game has raised further doubts regarding Sanju’s future. In a significant move, Ishan Kishan took over the wicket-keeping duties instead of Sanju, who is the primary keeper. This serves as a clear indication regarding Sanju's position in the upcoming World Cup. It is now almost certain that once Tilak Varma returns from injury, Sanju might lose his spot in the squad.

Sanju failed to maintain consistency throughout this series, whereas Ishan Kishan made the most of the opportunities he received. For Sanju Samson, 2026 is becoming a defining year for his international career. Although he set a record by scoring three consecutive T20I centuries during the 2024-25 period, maintaining consistency remains a major challenge.

Flaws in adjusting bat speed against express pace bowlers and poor shot selection are proving to be setbacks for Sanju. He faces stiff competition for the wicket-keeper-batter slot from the likes of Ishan Kishan, Rishabh Pant, and Dhruv Jurel.

Chennai Super Kings (CSK) put in a lot of effort to bring Sanju into their camp for IPL 2026; however, the Chennai management is also reportedly concerned about his current form. After leading Rajasthan Royals for many years, Sanju moved to CSK for the 2026 season.

Following MS Dhoni’s retirement, Sanju was expected to be a top contender for the captaincy and the role behind the stumps at CSK. Now, even that remains a question mark.




COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,615,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7331,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17010,Kochi.,2,Latest News,3,lifestyle,305,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2440,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,352,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,827,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1143,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2086,
ltr
item
www.vyganews.com: പിന്നെയും നിരാശപ്പെടുത്തി, ഇഷാന്‍ കീപ്പറുടെ ഗൗസണിഞ്ഞത് ടീം മാനേജുമെന്റ് നല്കുന്ന സൂചന, സഞ്ജുവിന്റെ രാജ്യാന്തര ക്രിക്കറ്റ് ഭാവി തുലാസില്‍
പിന്നെയും നിരാശപ്പെടുത്തി, ഇഷാന്‍ കീപ്പറുടെ ഗൗസണിഞ്ഞത് ടീം മാനേജുമെന്റ് നല്കുന്ന സൂചന, സഞ്ജുവിന്റെ രാജ്യാന്തര ക്രിക്കറ്റ് ഭാവി തുലാസില്‍
Disappointing Again: Ishan Taking the Gloves a Signal from Management; Sanju's International Career Hanging in the Balance
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhs7ullVkJqCMnRCD_v0ky9QTgKH7K8XthwVLfWgg_grJRAsxJhMCcPbS2cceUCGPY2wAIVXoAwOEHtWPrMqmFg3uzjnpM6jhygqGjn3DkB4xa5SemVvbKnyvJqR_tY4hPEEyq5TeXM0L9zhM8nR8nEy1pC181a4yzxqUPxg2LFVOufHAN9cOBd3Wv9xxY/w640-h360/Sanju%20Samson.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhs7ullVkJqCMnRCD_v0ky9QTgKH7K8XthwVLfWgg_grJRAsxJhMCcPbS2cceUCGPY2wAIVXoAwOEHtWPrMqmFg3uzjnpM6jhygqGjn3DkB4xa5SemVvbKnyvJqR_tY4hPEEyq5TeXM0L9zhM8nR8nEy1pC181a4yzxqUPxg2LFVOufHAN9cOBd3Wv9xxY/s72-w640-c-h360/Sanju%20Samson.jpg
www.vyganews.com
https://www.vyganews.com/2026/01/disappointing-again-ishan-taking-gloves.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/disappointing-again-ishan-taking-gloves.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy