2025ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് എക്കോയും ഇടംപിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിനു ശേഷം നിരവധി പേരാ...
2025ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് എക്കോയും ഇടംപിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിനു ശേഷം നിരവധി പേരാണ് ചിത്രത്തിന്റെ മികവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തെ പ്രകീർത്തിച്ചുകൊണ്ട് നടൻ ധനുഷ് നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
കഴിഞ്ഞ ദിവസം ‘എക്കോ’ സിനിമയെയും ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബിയാന മോമിനെയും പ്രശംസിച്ചുകൊണ്ട് ധനുഷ് രംഗത്തെത്തിയിരുന്നു. "മലയാള സിനിമയായ എക്കോ ഒരു മാസ്റ്റർപീസ് ആണ്. നടി ബിയാന മോമിൻ എല്ലാ ഉന്നത ബഹുമതികൾക്കും അർഹയാണ്. ലോകോത്തര നിലവാരമുള്ള പ്രകടനം,’ എന്നായിരുന്നു ധനുഷിന്റെ പോസ്റ്റ്. ചിത്രത്തിൽ മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രത്തെയാണ് ബിയാന മോമിൻ അവതരിപ്പിച്ചത്.
Key Words : EKO, Danush


COMMENTS