ഏതു സാഹചര്യത്തിലും ഇടപെടാനും നിയന്ത്രണം ഏറ്റെടുക്കാനും കമാൻഡോകളെ ഈ പരിശീലനം പ്രാപ്തരാക്കുന്ന ഒന്നാണ് യുഎസ് സായുധ സേനയിലെ ഏറ്റവും രഹസ്യാത്മകവ...
ഏതു സാഹചര്യത്തിലും ഇടപെടാനും നിയന്ത്രണം ഏറ്റെടുക്കാനും കമാൻഡോകളെ ഈ പരിശീലനം പ്രാപ്തരാക്കുന്ന ഒന്നാണ് യുഎസ് സായുധ സേനയിലെ ഏറ്റവും രഹസ്യാത്മകവും പ്രമാദവുമായ പ്രത്യേക വിഭാഗമായ ഡെൽറ്റ ഫോഴ്സ് (Delta Force). വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലഫ്ലോർസിനെയും അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് യുഎസ് പിടികൂടിയത് ഇതേ ഡെൽറ്റ ഫോഴ്സ് വഴിയാണെന്നാണ് പുറത്തുവരുന്ന വിവരം.
അമേരിക്കൻ സൈന്യത്തിന്റെ (US Army) കീഴിലുള്ള ഒരു എലൈറ്റ് സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റാണിത്. ഔദ്യോഗികമായി ഇതിനെ 'ഫസ്റ്റ് സ്പെഷ്യൽ ഫോഴ്സ് ഓപ്പറേഷണൽ ഡിറ്റാച്ച്മെന്റ്-ഡെൽറ്റ' (1st SFOD-D) എന്ന് വിളിക്കുന്നു.
1977-ൽ കേണൽ ചാർളി ബെക്ക്വിത്ത് ആണ് ഇത് സ്ഥാപിച്ചത്. ബ്രിട്ടീഷ് സ്പെഷ്യൽ എയർ സർവീസിന്റെ (SAS) മാതൃകയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, ബന്ദികളെ മോചിപ്പിക്കുക , ശത്രുരാജ്യങ്ങളിൽ പോയി അതീവ രഹസ്യമായ ദൗത്യങ്ങൾ നടപ്പിലാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ജോലികൾ.
ഡെൽറ്റ ഫോഴ്സിനെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമാണ്. അവരുടെ ദൗത്യങ്ങളെക്കുറിച്ചോ അംഗങ്ങളെക്കുറിച്ചോ സർക്കാർ സാധാരണയായി പരസ്യമായി വെളിപ്പെടുത്താറില്ല.
സദ്ദാം ഹുസൈനെ പിടികൂടിയ ഓപ്പറേഷൻ, അബുബക്കർ അൽ-ബാഗ്ദാദിയെ വധിച്ച ദൗത്യം തുടങ്ങിയവയിൽ ഡെൽറ്റ ഫോഴ്സ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ, ലോകത്തിലെ ഏറ്റവും മികച്ച പരിശീലനം ലഭിച്ചതും മാരകവുമായ സൈനിക യൂണിറ്റുകളിൽ ഒന്നാണ് ഡെൽറ്റ ഫോഴ്സ്.
Key Words : US Delta Force , Nicolas Maduro


COMMENTS