Following the detention of Nicolás Maduro in an operation by US forces early Saturday morning, the Constitutional Chamber of Venezuela's Supreme Court
![]() | |||||
ന്യൂയോര്‍ക് : യുഎസ് സേന നിക്കോളാസ് മഡുറോയെ തടവിലാക്കിയ സാഹചര്യത്തില്‍, വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ രാജ്യത്തെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നിയമിച്ചു.
ഭരണപരമായ തുടര്‍ച്ച ഉറപ്പാക്കാനും രാജ്യത്തിന്റെ സമഗ്രമായ പ്രതിരോധം ഉറപ്പുവരുത്താനും ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കോടതി വിധിയില്‍ പറഞ്ഞു. 'പ്രസിഡന്റിന്റെ നിര്‍ബന്ധിത അഭാവത്തില്‍ രാജ്യത്തിന്റെ പരമാധികാരവും ഭരണത്തുടര്‍ച്ചയും ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമപരമായ ചട്ടക്കൂടുകള്‍ നിര്‍ണ്ണയിക്കുന്നതിനായി കോടതി ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നും' വിധിന്യായത്തില്‍ കൂട്ടിച്ചേര്‍ത്തു.
മഡുറോയെ പിടികൂടിയതിന് പിന്നില്‍ ഇസ്രായേലിന് പങ്കുണ്ടെന്ന് ഡെല്‍സി റോഡ്രിഗസ് ആരോപിച്ചു. നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത ശേഷം നടത്തിയ പ്രസംഗത്തില്‍, വെനസ്വേല ഇത്തരമൊരു ആക്രമണത്തിന് ഇരയായതില്‍ ലോകരാജ്യങ്ങള്‍ ഞെട്ടലിലാണെന്നും ഇതിന് പിന്നില്‍ സയണിസ്റ്റ് ശക്തികളുടെ സാന്നിധ്യമുണ്ടെന്നും അവര്‍ പറഞ്ഞു. ഇത് തികച്ചും ലജ്ജാകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതേസമയം, അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരിടാന്‍ സാധ്യതയുള്ള ഗുരുതരമായ സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത് വെനസ്വേലയിലേക്ക് യാത്ര ചെയ്യരുത് എന്ന മുന്നറിയിപ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ചു. ഡെല്‍സി റോഡ്രിഗസുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അവരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
അധികാരം ഏറ്റെടുത്ത ഡെല്‍സി റോഡ്രിഗസിന് അധികാരം നിലനിര്‍ത്താന്‍ സൈന്യത്തിന്റെ പിന്തുണ അത്യാവശ്യമാണ്. പ്രസിഡന്റായി ചുമതലയേറ്റ ഉടന്‍ തന്നെ റോഡ്രിഗസ് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. മഡുറോയുടെ അഭാവത്തിലും സൈന്യം ഭരണകൂടത്തോട് കൂറുപുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് അവരുടെ ആദ്യ ലക്ഷ്യം.
മഡുറോയുടെ അറസ്റ്റിനെ ഒരു 'വിദേശ അധിനിവേശം' ആയാണ് റോഡ്രിഗസ് വിശേഷിപ്പിച്ചത്. ഇതിനെതിരെ തിരിച്ചടിക്കാന്‍ അവര്‍ നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ വിളിച്ചുചേര്‍ത്തു. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും അമേരിക്കന്‍ നീക്കത്തിനെതിരെ തന്ത്രങ്ങള്‍ രൂപീകരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കയുടെ നടപടിയെ നേരിടാന്‍ റഷ്യ, ചൈന, ക്യൂബ എന്നീ രാജ്യങ്ങളുടെ അടിയന്തര സഹായം അവര്‍ തേടിയിട്ടുണ്ട്. അമേരിക്കന്‍ സേനയുടെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ വലിയ തോതിലുള്ള നയതന്ത്ര നീക്കങ്ങളാണ് അവര്‍ നടത്തുന്നത്.
മഡുറോയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും പരാതി നല്‍കാന്‍ അവര്‍ നീക്കം ആരംഭിച്ചു. കൂടാതെ, രാജ്യത്തിനകത്ത് അമേരിക്കന്‍ താല്പര്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിട്ടുണ്ട്.
മഡുറോ തടവിലായതിനെത്തുടര്‍ന്ന് രാജ്യത്ത് ആഭ്യന്തര കലാപം ഉണ്ടാകാതിരിക്കാന്‍ പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതും സൈന്യത്തെ വിന്യസിക്കുന്നതും അവരുടെ പരിഗണനയിലുണ്ട്.
മഡുറോയുടെ അറസ്റ്റിനെത്തുടര്‍ന്ന് വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. മഡുറോയുടെ വിശ്വസ്തരും സൈന്യത്തിലെ ഒരു വിഭാഗവും തെരുവിലിറങ്ങി 'അധിനിവേശം അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യവുമായി പ്രതിഷേധിക്കുന്നു. അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍, മഡുറോയുടെ ഭരണം അവസാനിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ചിലയിടങ്ങളില്‍ ആഹ്ലാദപ്രകടനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ രാജ്യം ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണെന്ന ഭീതി പരക്കുന്നുണ്ട്. അയല്‍ രാജ്യമായ കൊളംബിയയുടെ അഭ്യര്‍ത്ഥനപ്രകാരം തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അടിയന്തര യോഗം ചേരും.
റഷ്യയും ചൈനയും വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ഇതിനെ കാണുന്നു. ഇരു രാജ്യങ്ങളും അമേരിക്കയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന നിലപാടിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മഡുറോ ഒരു ഭരണാധികാരിയല്ല, മറിച്ച് അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളിയായ മയക്കുമരുന്ന് കടത്തുകാരനാണെന്നും, ലോകത്തിന്റെ സുരക്ഷയ്ക്കായി ഈ നടപടി അനിവാര്യമാണെന്നും അമേരിക്ക വാദിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഈ വിഷയത്തില്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. കൊളംബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മേഖലയിലെ സമാധാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോള്‍, അമേരിക്കയുടെ നടപടിയെ അനുകൂലിക്കുന്ന രാജ്യങ്ങളുമുണ്ട്.
മരിയ കോറിന മച്ചാഡോ
![]() | |
| വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോയ്ക്ക് നോബല്‍ സമാധാന പുരസ്‌കാരം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ജനങ്ങള്‍ നടത്തി റാലി (ഫയല്‍ ചിത്രം) |
അമേരിക്ക നിക്കോളാസ് മഡുറോയെ പിടികൂടിയതിനെത്തുടര്‍ന്ന്, നോബല്‍ സമാധാന പുരസ്‌കാര ജേതാവായ മരിയ കോറിന മച്ചാഡോയെ വെനസ്വേലയുടെ അടുത്ത പ്രസിഡന്റായി അമേരിക്ക അവരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മച്ചാഡോയും എഡ്മുണ്ടോ ഗോണ്‍സാലസും ആയിരിക്കും രാജ്യത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കാന്‍ അടുത്തതായി വരികയെന്ന് കാരക്കാസിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.
അമേരിക്കന്‍ സൈനിക നീക്കത്തിന് പിന്നാലെ 'വെനസ്വേലക്കാരേ, സ്വാതന്ത്ര്യത്തിന്റെ സമയം വന്നെത്തിയിരിക്കുന്നു.' എന്നാണ് മച്ചാഡോ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരം ഒഴിയാന്‍ മഡുറോ വിസമ്മതിച്ച സാഹചര്യത്തില്‍, നിയമം നടപ്പിലാക്കുമെന്ന വാഗ്ദാനം പാലിച്ചതിന് അവര്‍ അമേരിക്കയെ പ്രശംസിച്ചു. 2024-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച എഡ്മുണ്ടോ ഗോണ്‍സാലസ് ഉടന്‍ അധികാരം ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മച്ചാഡോയുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും അവര്‍ അധികാരം ഏറ്റെടുക്കില്ലെന്നുമാണ് ശനിയാഴ്ച പറഞ്ഞത്. അമേരിക്കന്‍ പ്രതിനിധികളായ റൂബിയോയും ഹെഗ്സെത്തും വെനസ്വേലന്‍ ജനതയുമായി ചേര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
മച്ചാഡോയ്ക്കും ഗോണ്‍സാലസിനും 70 ശതമാനം വെനസ്വേലക്കാരുടെ പിന്തുണയുണ്ടെന്നും അവര്‍ക്ക് രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്നും സാമ്പത്തിക വിദഗ്ധനായ ജോര്‍ജ് ജ്രൈസതി പറഞ്ഞു.
മഡുറോയുടെ ഭരണത്തിന് കീഴില്‍ വെനസ്വേല ക്രിമിനലുകളുടെ താവളമായി മാറിയെന്ന് മച്ചാഡോ കുറ്റപ്പെടുത്തി. റഷ്യന്‍-ഇറാനിയന്‍ ഏജന്റുമാരും ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ ഭീകരസംഘടനകളും അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മയക്കുമരുന്ന്-മനുഷ്യ കടത്തിലൂടെയാണ് ഭരണകൂടം പണം കണ്ടെത്തുന്നതെന്നും അവര്‍ നേരത്തെ ഓസ്ലോയില്‍ വെച്ച് പറഞ്ഞിരുന്നു.
ഇരുളുന്ന ലോകത്ത് ജനാധിപത്യത്തിന്റെ നാളം ജ്വലിപ്പിച്ചു നിര്‍ത്തിയതിന് 2025 ഡിസംബറിലാണ് മച്ചാഡോയ്ക്ക് നോബല്‍ ലഭിച്ചത്. മകള്‍ അന കോറിന സോസയാണ് അവര്‍ക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2013 മുതല്‍ അധികാരത്തിലിരുന്ന മഡുറോയുടെ ഭരണം ദാരിദ്ര്യത്തിനും എട്ടു ദശലക്ഷത്തിലധികം ആളുകളുടെ പലായനത്തിനും കാരണമായിരുന്നു.Summary: Following the detention of Nicolás Maduro in an operation by US forces early Saturday morning, the Constitutional Chamber of Venezuela's Supreme Court ordered that Vice President Delcy Rodríguez assume the role of acting president of the country.
The court ruling stated that Rodríguez would assume the office of President of Venezuela in order to 'guarantee administrative continuity and the comprehensive defense of the Nation.' The ruling added that the court will debate the matter further to 'determine the applicable legal framework to guarantee the continuity of the State, the administration of government, and the defense of sovereignty in the face of the forced absence of the President of the Republic.'
Rodriguez Implicates Israel in Maduro’s Capture
Delcy Rodríguez alleged that Israel played a role in the capture of Maduro. In an address delivered after convening a National Defense Council, she stated that the world is shocked that Venezuela has fallen victim to an attack of this nature, which she claimed undoubtedly has 'Zionist undertones.' She added that it is 'truly shameful.





COMMENTS