കോഴിക്കോട്: കോഴിക്കോട് അപമാനകരമായ രീതിയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ വിഷയത്തില്‍ ഹര്‍ജിയുമായി മെന്‍സ് അസോസിയേഷന്‍...
കോഴിക്കോട്: കോഴിക്കോട് അപമാനകരമായ രീതിയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ വിഷയത്തില്‍ ഹര്‍ജിയുമായി മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍. സംഭവത്തില്‍ സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നാണ് ആവശ്യം.
സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന തരത്തില്‍ ഷിംജിത മുസ്തഫ എന്ന യുവതിയാണ് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. ഇതേതുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ജീവനൊടുക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മെന്‍സ് അസോസിയേഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്.
യുവതി വിദേശത്തേക്ക് കടന്നുകളഞ്ഞതായി സംശയമുണ്ടെന്നും അതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കണമെന്നും അവരുടെ മൊബൈല്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്നും മെന്‍സ് അസോസിയേഷന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം പുരുഷന്മാര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ സംവിധാനം ഒരുക്കുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. അസോസിയേഷന്‍ പ്രതിനിധികളായ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ മരിച്ച ദീപക്കിന്റെ വീട്ടിലെത്തി 3.17 ലക്ഷം രൂപ കൈമാറി.


COMMENTS