കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഫ്ഐ...
കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഫ്ഐആറിൽ ദുരൂഹത ആരോപിച്ച് ഗോവ മുൻ ഗവർണറും അഭിഭാഷകനുമായ പിഎസ് ശ്രീധരൻ പിള്ള . ദീപക്കിന്റെ നാതാപിതാക്കളെ വീട്ടിലെത്തി കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പോലീസിന്റെ നടപടിക്രമങ്ങളിൽ ഒട്ടേറെ ദുരൂഹതകളുണ്ടെന്ന് ശ്രീധരൻപിള്ള ആരോപിച്ചത്. പോലീസ് മൊഴിയെടുക്കുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നെന്നും, എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ തെറ്റുണ്ടെന്നാണ് രേഖകളിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആത്മഹത്യക്ക് പ്രേരണ നൽകിയ പ്രധാന കാരണം വീഡിയോ ആണെങ്കിലും അക്കാര്യം എഫ്ഐആറിലില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. വീഡിയോയുടെ അടിസ്ഥാനത്തിലാണ് പ്രേരണാ കുറ്റത്തിന് കേസെടുക്കേണ്ടത്. മരണകാരണം സംബന്ധിച്ച് മാതാപിതാക്കൾ പോലീസിനെ അറിയിച്ചിരുന്നതാണ്. എന്നാൽ ഇൻക്വസ്റ്റ് നടത്തിയപ്പോഴും പ്രധാന കുറ്റം പോലീസ് മറച്ചു വെച്ചതായി സംശയിക്കണം.
തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗമായിരുന്ന ആളാണ് സംഭവത്തിലെ കുറ്റാരോപിതയെന്ന് ശ്രീധരൻപിള്ള പറഞ്ഞു. അത്തരമൊരാൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ ലോക്കൽ പോലീസ് തെളിവുകൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Key Words : Deepak's Death, PS Sreedharan Pillai, FIR, Shimjitha


COMMENTS