തെഹ്‌റാന്‍: ഇറാനിലെ ദേശീയ പ്രക്ഷോഭത്തില്‍ മരണസംഖ്യ 3000 കടന്നതായി വലതുപക്ഷ ആക്ടിവിസ്റ്റ് ഗ്രൂപ്പ്. 2885 പ്രക്ഷോഭക്കാര്‍ ഉള്‍പ്പെടെ ഇറാനില്‍ ...
തെഹ്‌റാന്‍: ഇറാനിലെ ദേശീയ പ്രക്ഷോഭത്തില്‍ മരണസംഖ്യ 3000 കടന്നതായി വലതുപക്ഷ ആക്ടിവിസ്റ്റ് ഗ്രൂപ്പ്. 2885 പ്രക്ഷോഭക്കാര്‍ ഉള്‍പ്പെടെ ഇറാനില്‍ 3090 മരിച്ചെന്ന് സ്ഥിരീകരിച്ചതായി അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍എന്‍എ ഗ്രൂപ്പ് പറഞ്ഞു. ഇറാന്‍ നാല് ദിവസമായി ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
അതേസമയം നഗരത്തില്‍ ഉടനീളം ഡ്രോണുകള്‍ പറക്കുന്നുണ്ടെന്നും എന്നാല്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ രണ്ട് ദിവസങ്ങളില്‍ കാണുന്നില്ലെന്നും ഇറാനിലെ സാധാരണക്കാര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. തെരുവുകള്‍ ശാന്തമാണെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇന്റര്‍നെറ്റ് നിരോധനം പൂര്‍ണമായും പിന്‍വലിച്ചില്ലെങ്കിലും നേരിയ തോതിലുള്ള മാറ്റം വരുത്തിയിട്ടുണ്ട്.
Key Words : Death, Iran Iran protest


COMMENTS