തിരുവനന്തപുരം : പോറ്റിയെ വളർത്തിയത് യുഡിഎഫ് ആണെന്നും ജയിലിൽ കയറ്റിയത് പിണറായി സർക്കാരാണെന്നും സിപിഐഎമ്മിൻ്റെ പാരഡി പാട്ട്. തിരഞ്ഞെടുപ്പ് കാ...
തിരുവനന്തപുരം : പോറ്റിയെ വളർത്തിയത് യുഡിഎഫ് ആണെന്നും ജയിലിൽ കയറ്റിയത് പിണറായി സർക്കാരാണെന്നും സിപിഐഎമ്മിൻ്റെ പാരഡി പാട്ട്. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വൈറലാക്കിയ പോറ്റിയേ കേറ്റിയേ പാരഡി പാട്ടിന് മറുപടി പാട്ടാണ് സിപിഐഎം ഒരുക്കിയത്.
കക്കാൻ കേറ്റിയത് ഉമ്മൻചാണ്ടി ഭരണത്തിലാണെന്നും കട്ടത് കോൺഗ്രസും വിറ്റത് കന്നഡയിലെന്നും പാട്ടിൽ ആരോപണമുണ്ട്. പോറ്റി സോണിയയെ കണ്ടതിലും പരിഹാസം. സിപിഐഎം കുന്നമംഗലം ഏരിയാ കമ്മിറ്റിയാണ് പാട്ട് പുറത്തിറക്കിയത്.
നേരത്തെ പോറ്റിയെ കേറ്റിയേ എന്ന പാരഡി പാട്ടും മുൻ മന്ത്രിമാർക്കെതിരെ വരെ ആരോപണങ്ങളും ഉയർത്തി ശബരിമല സ്വർണക്കൊള്ളയിൽ ശക്തമായ പ്രചാരണമാണ് തെരഞ്ഞെടുപ്പിന് ശേഷവും യുഡിഎഫ് തുടർന്നിരുന്നത്.
ഈ പശ്ചാത്തലത്തിലാണ് ആരോപണ വിധേയരുടെ കോൺഗ്രസ് ബന്ധം ചൂണ്ടിക്കാട്ടിയുള്ള സിപിഐഎമ്മിന്റെ പ്രതിരോധം.
Key Words : CPM, Potiye Ketiye" song.

COMMENTS