CPM released conduct for door to door campaigning
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീടുകള്‍ കയറി പ്രചാരണം നടത്താന്‍ തുടങ്ങി ഭരണ പാര്‍ട്ടിയായ സി.പി.എം. ഇതിനായി പ്രവര്‍ത്തകര്‍ക്കായുള്ള പെരുമാറ്റ ചട്ടം സി.പി.എം പുറത്തിറക്കി.
ജനങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുത്, അവര്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്കു കയറി സംസാരിക്കരുത്, ക്ഷമാപൂര്‍വം മറുപടി നല്‍കണം, വീടിനകത്ത് കയറി വേണം സംസാരിക്കാന്‍, സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി എ.പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എന്നു പറയണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള സാരമായി വരുന്ന തിരഞ്ഞെടുപ്പില്‍ ബാധിക്കും എന്ന തിരിച്ചറിവ് സര്‍ക്കാരിന് ഉണ്ടായിട്ടുണ്ട് എന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.
Keywords: CPM, Door to door campaigning, Circular


COMMENTS