തിരുവനന്തപുരം : വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സി പി എമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാസ്‌കാരിക വകുപ്പ് മന...
തിരുവനന്തപുരം : വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സി പി എമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിഷയത്തിലായിരുന്നു പ്രതികരണം. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിനെ കടന്നാക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഗീയ പരാമർശവും സിപിഐഎമ്മിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ വർഗീയ വിരുദ്ധ പ്രസ്ഥാനമാണ് സിപിഐഎം.
ബാക്കി വരുന്ന കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ മൃതുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നവരാണ്. തരാതരം നോക്കി വർഗീയ ശക്തികളുമായി ചേരുന്നവരാണ്. അവരാണ് ഇപ്പോൾ ഈ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്നത്- എം വി ഗോവിന്ദൻ പറഞ്ഞു.
Key Words : CPM, Communalism, MV Govindan

COMMENTS