Court grants custody of Rahul Mamkootathil MLA
തിരുവല്ല: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം. രാഹുലിന്റെ ജാമ്യാപേക്ഷ ഈ മാസം 16 ന് കോടതി പരിഗണിക്കും.
കേസില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിക്കണമെന്നും പാലക്കാട് കൊണ്ടുപോയി തെളിവ് ശേഖരണം നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
മാത്രമല്ല കേസന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും രാഹുലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
Keywords: Court, Custody, Rahul Mamkootathil, SIT


COMMENTS