കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ. കേസിൽ സെഷൻസ് കോടതിയും ഹൈക്കോടതിയിലും പരസ്പര സമ്മതത്തോ...
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ. കേസിൽ സെഷൻസ് കോടതിയും ഹൈക്കോടതിയിലും പരസ്പര സമ്മതത്തോടെയുമാണ് എന്ന് തെളിഞ്ഞു. അങ്ങനെ വരുമ്പോൾ എങ്ങനെയാണ് അതിജീവിതയാകുന്നത്. അതിജീവിതകൾ അല്ലെന്ന പരാമർശത്തിലാണ് ജാമ്യം റദാക്കണം എന്ന് പറഞ്ഞു പോലീസ് കോടതിയിൽ പോയിരിക്കുന്നത്. യഥാർത്ഥ അതിജീവിതമാരെ അവഹേളിക്കുന്ന രീതിയിൽ ആക്കരുത്. അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
ശബരിമല സ്വർണ്ണകൊള്ള പരസ്പരം പഴിചാരലിന് ഉപയോഗിക്കുന്ന രാഷ്ട്രീയ ആയുധമായി മാറി. ശബരിമല അയ്യപ്പനെ ഒരു രാഷ്ട്രീയ ഫുട്ബോൾ ആയി ഉപയോഗിക്കുന്നു. വാജി വാഹനം അടക്കമുള്ള വിഷയങ്ങളിൽ എസ് ഐ ടി ഹൈക്കോടതിയിലെ റിപ്പോർട്ട് അടക്കം മറച്ചു വെച്ചുവെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.
Key Words : Rahul Mangkoottathil, Rape Case, Rahul Easwar


COMMENTS