C.J Roy's funeral to be held on sunday
ബംഗളൂരു: അന്തരിച്ച കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ സംസ്‌കാരം ഞായറാഴ്ച നടക്കും. ബംഗളൂരുവിലെ ബന്നാര്‍ഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചര്‍ കോണ്‍ഫിഡന്റ് കാസ്‌കേഡില്‍ നാളെ വൈകിട്ട് നാലു മണിയോടെയാണ് സംസ്‌കാരം നടക്കുക.
ബന്നാര്‍ഘട്ടയില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹം അദ്ദേഹം പറഞ്ഞിട്ടുള്ളതായി കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് രണ്ടു മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അതേസമയം സി.ജെ റോയിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: C.J Roy, Funeral, Sunday, Bengaluru


COMMENTS