Central Leadership Steps In to Cultivate the 'Lotus' in Kerala; Amit Shah and Modi Take the Lead
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: 'മിഷന്‍ 2026' എന്ന ലക്ഷ്യവുമായി കേന്ദ്ര നേതൃത്വം നേരിട്ട് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ബിജെപിക്ക് വലിയ സ്വാധീനം നിയമസഭയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും, 2026-ലെ തിരഞ്ഞെടുപ്പ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതം കണക്കിലെടുത്ത് ഏകദേശം 34 മുതല്‍ 36 വരെ മണ്ഡലങ്ങളില്‍ ബിജെപി അതീവ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 'എ' ക്ലാസ് മണ്ഡലങ്ങളായാണ് ഇവയെ പരിഗണിക്കുന്നത്.
കേന്ദ്ര മന്ത്രി അമിത് ഷാ നേരിട്ടെത്തിയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. പിന്നാലെ, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തി വികസന പ്രഖ്യാപനങ്ങള്‍ നടത്തി കേന്ദ്രം കൂടെയുണ്ടെന്ന സന്ദേശം നല്കിയതും വോട്ട് ലക്ഷ്യമിട്ടു തന്നെയാണ്.
തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് ശക്തമായ സാന്നിധ്യമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മികച്ച പ്രകടനം നിയമസഭയിലും ആവര്‍ത്തിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. കൂടാതെ, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട്, ചാത്തന്നൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തോ ശക്തമായ മത്സരത്തിലോ ആണ്.
![]() |
ഇതിനൊപ്പം സഖ്യകക്ഷിയായ ബിഡിജെഎസിന് 30 സീറ്റും ട്വന്റി 20 ഉള്‍പ്പെടെ ഘടക കകഷികള്‍ക്കു 10 സീറ്റും നല്കി ഒപ്പം നിറുത്താനാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആലോചിക്കുന്നത്. എസ് എന്‍ ഡി പി യോഗത്തെ ഒപ്പം നിറുത്താനാണ് 30 സീറ്റു വരെ അവര്‍ക്കു നല്കാന്‍ ആലോചിക്കുന്നത്. എന്നാല്‍, യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിക്കുന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ബിഡിജെഎസിന് പരമാവധി സീറ്റ് നേടിയെടുക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമായാണ് ബിജെപി ഇതിനെ കാണുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഈ തന്ത്രങ്ങള്‍ രൂപീകരിച്ചത്. സംസ്ഥാന നേതാക്കള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് വഴക്കുകള്‍ ഒഴിവാക്കാനും ഒറ്റക്കെട്ടായി നീങ്ങാനും നേതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.
സീറ്റുകളോ സ്ഥാനമാനങ്ങളോ ലഭിച്ചില്ലെന്ന പരാതിയുമായി ആരും വരരുത് എന്നും, പാര്‍ട്ടിയുടെ വിജയമാണ് വലുതെന്നും നേതൃത്വം വ്യക്തമാക്കി. വിജയസാധ്യതയുള്ളവരെ മാത്രം പരിഗണിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തന രീതിയായിരിക്കും ബിജെപി സ്വീകരിക്കുക.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളും ഇതിന്റെ ഭാഗമാണ്.
സില്‍വര്‍ ലൈനിന് ബദലായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന അതിവേഗ റെയില്‍ പദ്ധതി തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. വകസനമെന്നു ബിജെപി പറയുമ്പോള്‍ തങ്ങളുടെ കെ റെയില്‍ പദ്ധതി തന്നെയല്ലേ മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കുന്നതെന്നു സിപിഎം ചോദിക്കുന്നു. കൊച്ചി, തിരുവനന്തപുരം മെട്രോ പദ്ധതികളിലെ കേന്ദ്ര ഇടപെടലുകള്‍ വികസന വോട്ടുകള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് പാര്‍ട്ടി കരുതുന്നു.
കേരളത്തില്‍ അധികാരം പിടിക്കാന്‍ ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് ബിജെപി തിരിച്ചറിയുന്നു. സഭാ നേതൃത്വങ്ങളുമായി കേന്ദ്ര നേതാക്കള്‍ നടത്തുന്ന ചര്‍ച്ചകളും വിവിധ സാമൂഹിക വിഷയങ്ങളിലെ നിലപാടുകളും ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. എല്‍ഡിഎഫും യുഡിഎഫും ശക്തമായ അടിത്തറയുള്ള മുന്നണികളാണ്. പലപ്പോഴും ബിജെപിയെ തടയാന്‍ വോട്ടുകള്‍ കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ട്. ഇതിനെ മറികടക്കാന്‍ ക്രൈസ്തവ പിന്തുണ ബിജെപിക്ക് പല മണ്ഡലങ്ങളിലും അത്യാവശ്യമാണ്.
കേരളത്തില്‍ അധികാരത്തില്‍ എത്താനോ വലിയ സ്വാധീനം ചെലുത്താനോ ക്രൈസ്തവ വോട്ടുകള്‍ അനിവാര്യമാണെന്ന് ബിജെപി തിരിച്ചറിയുന്നു. തീവ്ര ക്രൈസ്തവ സംഘടനകളുമായുള്ള അടുപ്പവും ചില സാമൂഹിക വിഷയങ്ങളിലെ (ഉദാഹരണത്തിന് ലവ് ജിഹാദ് ആരോപണങ്ങള്‍, വഖഫ് ഭേദഗതി ബില്‍) ഐക്യവും ക്രൈസ്തവ വോട്ടുകള്‍ ബിജെപിയിലേക്ക് തിരിയാന്‍ കാരണമായേക്കാം. കേന്ദ്ര ഭരണകൂടവുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ സഭാ നേതൃത്വങ്ങള്‍ തയ്യാറാകുന്നത് ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്.
സംസ്ഥാന നേതൃത്വത്തിലെ ഐക്യവും ജനകീയ മുഖമുള്ള സ്ഥാനാര്‍ത്ഥികളുടെ അഭാവവും പലപ്പോഴും തിരിച്ചടിയാകാറുണ്ട്. ഇത് മറികടക്കാന്‍ ഇത്തവണ സിനിമാ താരങ്ങളെയും പ്രമുഖ വ്യക്തികളെയും രംഗത്തിറക്കാന്‍ സാധ്യതയുണ്ട്.
2026-ലെ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് കേവലം വോട്ട് വര്‍ദ്ധിപ്പിക്കുക എന്നതിലുപരി, നിയമസഭയില്‍ നിര്‍ണ്ണായക ശക്തിയായി മാറാനുള്ള പോരാട്ടമാണ്. സുരേഷ് ഗോപിയുടെ ലോക്‌സഭാ വിജയം നല്‍കിയ ആത്മവിശ്വാസം നിയമസഭയിലും പ്രതിഫലിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ വിജയം ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് വോട്ടുകള്‍ സമാഹരിക്കാന്‍ സുരേഷ് ഗോപിയെപ്പോലെയുള്ള വ്യക്തിത്വങ്ങള്‍ക്ക് കഴിയുമോ എന്നതാണ് കണ്ടറിയേണ്ടത്. കേന്ദ്ര മന്ത്രിയായതില്‍ പിന്നെ സുരേഷ് ഗോപിയുടെ വോട്ടര്‍മാരോടുള്ള പെരുമാറ്റത്തില്‍ വലിയ മാറ്റം വന്നുവെന്ന് മണ്ഡലത്തില്‍ തന്നെ വ്യാപക പരാതിയുണ്ട്. എങ്കിലും, ൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ (തൃശൂര്‍, ഒല്ലൂര്‍, നാട്ടിക തുടങ്ങിയവ) ബിജെപിക്ക് വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളില്‍ അതൃപ്തിയുള്ള ഒരു വിഭാഗം യുവാക്കള്‍ ബിജെപിയുടെ വികസന രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. 'മോദി ഗ്യാരണ്ടി' എന്ന പ്രചാരണം യുവാക്കള്‍ക്കിടയില്‍ എത്തിക്കാനാണ് സോഷ്യല്‍ മീഡിയ വിങ് ലക്ഷ്യമിടുന്നത്.
വെല്ലുവിളികള്‍
* മിക്ക മണ്ഡലങ്ങളിലും ബൂത്ത് തലത്തില്‍ ഇതര മുന്നണികളെപ്പോലെ ശക്തമായ ഒരു സംവിധാനം ബിജെപിക്കില്ല.
* ബിജെപി ശക്തമായി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് - യുഡിഎഫ് വോട്ടുകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു.
* പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഗ്രൂപ്പിസവും പലപ്പോഴും സാധാരണ വോട്ടര്‍മാരിലേക്ക് തെറ്റായ സന്ദേശം നല്‍കുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം പിടിക്കുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമാണ്. എങ്കിലും, 5 മുതല്‍ 10 വരെ സീറ്റുകള്‍ നേടി നിയമസഭയില്‍ ഒരു നിര്‍ണ്ണായക ശക്തിയായി മാറാനാണ് അവര്‍ ശ്രമിക്കുന്നത്. വോട്ട് വിഹിതം 20 ശതമാനം കടത്താന്‍ കഴിഞ്ഞാല്‍ അത് കേരള രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമാകും.
Summary: With 'Mission 2026' as the ultimate goal, the BJP central leadership has accelerated preparations for the Kerala Assembly elections by directly coordinating operations. Although the BJP has historically struggled to gain a significant foothold in the Kerala Assembly, the 2026 elections are considered crucial for the party.
Based on vote shares from previous elections, the BJP is focusing intensely on approximately 34 to 36 constituencies, categorizing them as 'A-Class' seats. Union Minister Amit Shah personally visited Kerala to coordinate election activities. Following this, Prime Minister Narendra Modi’s recent visit—marked by several development announcements—sent a clear message that the Center stands with the state, a move aimed squarely at winning over voters.
Core Focus Areas and Strategic Alliances
The BJP maintains a strong presence in Thiruvananthapuram district, particularly in Nemom, Vattiyoorkavu, Kazhakoottam, and Thiruvananthapuram Central. The party aims to replicate its strong performance in the Thiruvananthapuram Corporation at the Assembly level. Additionally, the BJP remains a formidable challenger or the runner-up in seats like Palakkad, Manjeshwaram, Kasaragod, and Chathannoor.
Discussions regarding a potential alliance with the Twenty20 party, which has influence in Ernakulam district, are also underway. Backed by the Kitex Group, this alliance could consolidate votes and lead to unexpected results in several Ernakulam constituencies. However, internal friction within Twenty20 regarding joining the NDA remains a factor to watch.
Seat Sharing and Community Outreach
The BJP leadership is currently considering a strategy to keep its allies close by allotting 30 seats to the BDJS and 10 seats to other partners, including Twenty20. The offer of 30 seats to the BDJS is a strategic move to secure the support of the SNDP Yogam. However, SNDP General Secretary Vellappally Natesan’s recent praise for Chief Minister Pinarayi Vijayan has concerned the BJP; many view this as a pressure tactic to secure maximum concessions.
These strategies were finalized during a Core Committee meeting attended by Amit Shah. He issued strict instructions to state leaders to avoid factional feuds and warned that the party's victory must take precedence over personal grievances regarding seats or positions.
Development and Minority Outreach
The BJP aims to increase its vote share by highlighting the welfare schemes and development projects of the Narendra Modi government. A key part of this strategy involves increasing influence among the Christian community.
Alternative Rail Project: The Center's proposal for a high-speed rail corridor as an alternative to 'SilverLine' will be a major campaign issue. While the BJP calls it development, the CPM argues it is merely a rebranded version of their own K-Rail project.
Church Relations: Outreach to Church leadership and alignment on social issues (such as the Waqf Amendment Bill) are intended to create inroads into the Christian vote bank.
The 'Suresh Gopi' Factor
Suresh Gopi’s victory in the Thrissur Lok Sabha seat has provided a massive morale boost. The party believes his popular appeal can transcend traditional party politics. However, there are local complaints regarding a change in his demeanor toward voters since becoming a Union Minister. Despite this, the BJP expects significant gains in Assembly segments under the Thrissur Lok Sabha constituency, such as Thrissur, Ollur, and Nattika.
Key Challenges
Despite the momentum, several hurdles remain:
Organizational Gaps: Unlike the LDF and UDF, the BJP lacks a robust booth-level mechanism in many constituencies.
Vote Consolidation: The possibility of "cross-voting" between LDF and UDF to defeat BJP candidates remains a threat.
Internal Factionalism: Ongoing internal issues and grouping often send negative signals to neutral voters.
While winning an outright majority remains a daunting task, the BJP aims to become a "kingmaker" or a decisive force by winning 5 to 10 seats. If the party manages to cross a 20% vote share, it will signal a historic shift in Kerala's political landscape.





COMMENTS