CBI issued summons to Actor Vijay
ചെന്നൈ: കരൂരിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നടനും ടി.വി.കെ അദ്ധ്യക്ഷനുമായ വിജയ്ക്ക് സി.ബി.ഐ സമന്‍സ്. ഈ മാസം 12 ന് സി.ബി.ഐ ഓഫീസില്‍ എത്തണമെന്നാണ് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2025 സെപ്റ്റംബര്‍ 27 ന് ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ 41 പേര്‍ മരിച്ചിരുന്നു. വിജയ് എത്താന്‍ വൈകിയതും അനുവദിച്ചതിലേറെ ജനങ്ങളെത്തിയതുമാണ് മരണ കാരണമെന്ന് കാട്ടി വിജയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
എന്നാല്‍ ഈ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. ഇതോടെ വിജയ് കൂടി ആവശ്യപ്പെട്ടതനുസരിച്ചാണ് വിഷയത്തില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയത്.
Keywords: CBI, Summons, Vijay, TVK, Karur stampede case


COMMENTS