Canadian Prime Minister Mark Carney is set to visit India in the first week of March
അഭിനന്ദ്
ന്യൂഡല്‍ഹി : യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ സാദ്ധ്യമാക്കിയതിനു പിന്നാലെ കാനഡുയുമായി വന്‍ സഹകരണത്തിന് ഇന്ത്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ച് ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കും.
ഊര്‍ജം, ഖനനം, ആണവ സഹകരണം, പുതിയ സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ നിര്‍ണായക കരാറുകള്‍ ഈ സന്ദര്‍ശനത്തില്‍ ഒപ്പിടുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ദിനേശ് പട്‌നായിക് പറഞ്ഞു.
ഏകദേശം 280 കോടി കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന 10 വര്‍ഷത്തെ യുറേനിയം വിതരണ കരാര്‍ ഒപ്പിട്ടേക്കും. ഇന്ത്യയുടെ ആണവ നിലയങ്ങള്‍ക്കായി 280 കോടി കനേഡിയന്‍ ഡോളറിന്റെ യുറേനിയം വാങ്ങാനുള്ള 10 വര്‍ഷത്തെ കരാര്‍ വലിയൊരു ചുവടുവെപ്പാണ്.
കൂടാതെ ക്രൂഡ് ഓയില്‍, എല്‍.എന്‍.ജി ഇടപാടുകളും ചര്‍ച്ചയിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയില്‍ സഹകരണം ഉറപ്പാക്കും.
ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ മാര്‍ച്ചില്‍ ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ ബന്ധം പുനഃസ്ഥാപിക്കാനാണ് മാര്‍ക്ക് കാര്‍ണി ലക്ഷ്യമിടുന്നത്. അമേരിക്കയെ മാത്രം ആശ്രയിക്കാതെ വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുക എന്നതും കാനഡയുടെ ലക്ഷ്യമാണ്. കാനഡയ്ക്കു മേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്നു ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കെയാണ് കാര്‍ണിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
ചര്‍ച്ചകളുടെ ഭാഗമായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്ത മാസം ഒട്ടാവ സന്ദര്‍ശിക്കും. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍ എന്നിവരും ഉടന്‍ കാനഡ സന്ദര്‍ശിച്ചേക്കും.
നിജ്ജാര്‍ കേസുമായി ബന്ധപ്പെട്ട് കാനഡയില്‍ കോടതി നടപടികള്‍ തുടരുകയാണെന്നും, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും പട്‌നായിക് വ്യക്തമാക്കി. സിഖ് വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണമാണ് നേരത്തേ ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയത്. പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഈ ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഈ സന്ദര്‍ശനം പഴയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സാമ്പത്തികവും തന്ത്രപരവുമായ പുതിയൊരു തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള 'സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍' യാഥാര്‍ത്ഥ്യമായാല്‍, ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാര നികുതികള്‍ കുറയുകയും ബിസിനസ്സ് എളുപ്പമാവുകയും ചെയ്യും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ കാനഡയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കയെ മാത്രം ആശ്രയിക്കാതെ ഇന്ത്യയെപ്പോലുള്ള വലിയ വിപണികളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് കാനഡയുടെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് മാര്‍ക്ക് കാര്‍ണി കരുതുന്നു.
Summary: Canadian Prime Minister Mark Carney is set to visit India in the first week of March. India's High Commissioner to Canada, Dinesh Patnaik, told Reuters that crucial agreements in sectors such as energy, mineral mining, nuclear cooperation, and new technologies are expected to be signed during this visit.
Energy: A 10-year uranium supply deal worth approximately 2.8 billion Canadian Dollars is likely to be signed. Discussions regarding crude oil and LNG (Liquefied Natural Gas) deals are also on the agenda.
Technology: Cooperation in Artificial Intelligence (AI) and Quantum Computing will be established.
Economic Partnership (CEPA): Official negotiations for the Comprehensive Economic Partnership Agreement (CEPA) between India and Canada will begin in March, with a goal to finalize the pact within one year.


COMMENTS