കാരക്കസ് : വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ സ്ഫോടനങ്ങൾ തുടരുന്നു. പ്രാദേശിക സമയം പുലർച്ചെ 1:50-ന് മുമ്പാണ് ആദ്യത്തെ സ്ഫോടനം ഉണ്ടായത്....
കാരക്കസ് : വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ സ്ഫോടനങ്ങൾ തുടരുന്നു.
പ്രാദേശിക സമയം പുലർച്ചെ 1:50-ന് മുമ്പാണ് ആദ്യത്തെ സ്ഫോടനം ഉണ്ടായത്. തുടർന്ന് ഏകദേശം 2:00 മണിയോടെ ഏഴോളം വലിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
സ്ഫോടനങ്ങൾക്ക് തൊട്ടുപിന്നാലെ നഗരത്തിലുടനീളം വിമാനങ്ങൾ താഴ്ന്നു പറക്കുന്ന ശബ്ദവും എയർ റെയ്ഡ് സൈറണുകളും കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ലാ കാർലോട്ട വിമാനത്താവളത്തിൽ നിന്നും നഗരത്തിന്റെ തെക്കൻ ഭാഗത്തുള്ള പ്രധാന സൈനിക താവളത്തിന് സമീപത്തുനിന്നും പുക ഉയരുന്നത് കാണാമായിരുന്നു. സ്ഫോടനത്തെത്തുടർന്ന് കാരക്കാസിന്റെ വലിയൊരു ഭാഗം പൂർണ്ണമായും ഇരുട്ടിലായി.
വെനസ്വേലൻ സർക്കാരോ അമേരിക്കൻ പെന്റഗണോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, നിലവിലെ സാഹചര്യങ്ങൾ പ്രകാരം ഇത് അമേരിക്കൻ ആക്രമണം തന്നെയാണ് '
വെനസ്വേലയും അമേരിക്കയും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി അതീവ വഷളായിരിക്കുകയാണ്. നിക്കോളാസ് മഡുറോയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരീബിയൻ മേഖലയിൽ നാവികസേനയെ വിന്യസിച്ചിരുന്നു.
ലഹരിക്കടത്ത് തടയാൻ എന്ന പേരിൽ യു.എസ് സൈന്യം ഈ മേഖലയിൽ സജീവമാണ്. കഴിഞ്ഞ ആഴ്ചയും വെനസ്വേലൻ മണ്ണിൽ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
രാജ്യത്തെ പഴക്കമേറിയ വൈദ്യുത സംവിധാനങ്ങളിലോ സൈനിക ആയുധപ്പുരകളിലോ ഉണ്ടായ സാങ്കേതിക തകരാറുകൾ മൂലമാണോ സ്ഫോടനം നടന്നതെന്നും വിദഗ്ധർ പരിശോധിക്കുന്നുണ്ട്.
സ്ഫോടന ശബ്ദത്തിൽ പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി ഓടി. കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും സ്ഫോടനത്തിന്റെ ആഘാതത്തിൽ കുലുങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
റഡാറുകളിൽ പെടാതിരിക്കാൻ ട്രാൻസ്പോണ്ടറുകൾ ഓഫാക്കി പറന്ന അജ്ഞാത വിമാനങ്ങളെക്കുറിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിന്റെ മിന്നലാക്രമണമാണോ എന്ന സംശയം ശക്തമാണ്.
വെനസ്വേലൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഫോടനങ്ങളുടെ കാരണം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, അയൽരാജ്യമായ കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോ കാരക്കാസിൽ മിസൈൽ ആക്രമണം നടന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇത് വലിയൊരു സൈനിക നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്ഫോടനങ്ങൾക്ക് പിന്നാലെ, വെനസ്വേലൻ ആകാശപരിധിയിലൂടെയുള്ള എല്ലാ അമേരിക്കൻ വിമാനങ്ങളുടെയും സഞ്ചാരം യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ നിരോധിച്ചു.
സ്ഫോടനങ്ങൾ പ്രധാനമായും ലാ കാർലോട്ട എയർബേസ്, ഫ്യൂർട്ടെ ടിയുന സൈനിക കേന്ദ്രം, കൂടാതെ എൽ ഹെലിക്കോയിഡ് എന്ന രഹസ്യാന്വേഷണ ഏജൻസി കേന്ദ്രം എന്നിവ കേന്ദ്രീകരിച്ചായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാരക്കാസിന്റെ തെക്കൻ മേഖലകളിൽ ഇപ്പോഴും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. സ്ഫോടനങ്ങൾക്ക് ശേഷം നഗരത്തിൽ ആശയവിനിമയ തടസ്സങ്ങളും നേരിടുന്നുണ്ട്.
ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്ത വിമാനങ്ങൾ കാരക്കാസിന് മുകളിലൂടെ പറന്നതായി നിരീക്ഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇത് റഡാറുകളിൽ നിന്ന് രക്ഷപ്പെടാൻ ബോധപൂർവ്വം ചെയ്തതാണെന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ ആഴ്ച മരാക്കൈബോയിലെ ഒരു തുറമുഖത്തിന് നേരെ സി.ഐ.എ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ഈ വലിയ സ്ഫോടനങ്ങൾ നടന്നിരിക്കുന്നത്. വെനിസ്വേലയിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള അമേരിക്കൻ സമ്മർദ്ദത്തിന്റെ ഭാഗമായാണ് ഇതിനെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.


COMMENTS