മുംബൈ : ഐപിഎൽ ലേലത്തിൻ്റെ പേരിൽ ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് സംഗീത് സോം രംഗത്ത്. ഐപിഎൽ ലേലത്തിൽ ഷാറുഖ് ഖാന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ...
മുംബൈ : ഐപിഎൽ ലേലത്തിൻ്റെ പേരിൽ ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് സംഗീത് സോം രംഗത്ത്. ഐപിഎൽ ലേലത്തിൽ ഷാറുഖ് ഖാന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ബംഗ്ലാദേശ് താരം മുസ്‌തഫിസുർ റഹ്മാനെ ടീമിലെടുത്തതിനെ തുടർന്ന് സംഗീത് സോം ഷാറുഖിനെ "രാജ്യദ്രോഹി" എന്ന് വിളിച്ചു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ അവിടുത്തെ താരങ്ങളെ 9 കോടി നൽകി ടീമിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് താരങ്ങളെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും, ഇത്തരം ആളുകൾക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നും സംഗീത് സോം ഭീഷണി മുഴക്കി.
സംഗീത് സോമിന്റെ പ്രസ്താവനയെ പിന്തുണച്ച് ചില തീവ്ര സംഘടനകൾ ഷാറുഖിന്റെ നാവരിയുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. 2024 നവംബറിൽ ഛത്തീസ്ഗഢിൽ നിന്നുള്ള ഒരു അഭിഭാഷകൻ ഷാറുഖ് ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ കേസിൽ പ്രതിയായ ഫൈസാൻ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ഷാറുഖ് ഖാന് വൈ പ്ലസ് (Y+) കാറ്റഗറി സുരക്ഷയാണ് നൽകിവരുന്നത്.
Key Words : BJP, Shah Rukh Khan, Bangladeshi Player, IPL Auction

COMMENTS