കണ്ണൂർ : പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു. വെള്ളുർ സ്വദേശി പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത്. പ്...
കണ്ണൂർ : പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു. വെള്ളുർ സ്വദേശി പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത്. പ്രസന്നന്റെ നേതൃത്വത്തിൽ ആയിരുന്നു ഇന്നലെ അനുകൂല പ്രകടനം നടത്തിയത്.
രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം തലവേദനയായതോടെ ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനെ ഇന്നലെ സി പി എം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്‌നെ അനുകൂലിച്ച് പ്രകടനം നടന്നത്. അച്ചടക്കനടപടി ചർച്ച ചെയ്യാൻ ചേർന്ന സി പി എം കണ്ണൂർ ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് ഈ തീരുമാനം വാർത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചത്.
ധനരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട് എന്നിവയിൽ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനന്റെ നേതൃത്വത്തിൽ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നുവെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം.
കുഞ്ഞികൃഷ്ണൻ പാർട്ടിയെ ഒറ്റിക്കൊടുത്തുവെന്നും ശത്രുക്കളുടെ കയ്യിലെ ആയുധമായി മാറിയെന്നുമാണ് സിപിഐ(എം) നേതൃത്വം ആരോപിച്ചത്. 2022-ൽ തന്നെ അന്വേഷിച്ച് തീർപ്പാക്കിയ കാര്യങ്ങൾ വീണ്ടും ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചു എന്നാണ് നടപടിക്ക് കാരണമായി പറഞ്ഞത്.
Key Words : Bike, V Kunhikrishnan, CPIM


COMMENTS