തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തി . നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ...
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 'മിഷൻ 2026' പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് അദ്ദേഹം എത്തിയത്.
ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹം ഇറങ്ങിയത്. രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അമിത് ഷാ ഇവിടെ പൂജ നടത്തും. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികളുമായി സംസാരിക്കും. രാവിലെ 11 മണിക്ക് കവടിയാറിൽ വച്ചാണ് ബിജെപി ജനപ്രതിനിധി സമ്മേളനം. ഉച്ചകഴിഞ്ഞ് ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. വൈകുന്നേരം തിരുവനന്തപുരത്ത് എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ഈ യോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട് ഏഴ് മണിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാവിലെ 8 മുതൽ രാത്രി 8 വരെ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
Key Words : Mission 2026, Amit Shah, NDA's Election Campaign


COMMENTS