തിരുവനന്തപുരം : ഹൈക്കമാൻഡുമായുള്ള അനുനയചർച്ചകൾക്കൊടുവിൽ ഡോക്ടർ ശശി തരൂർ എം പി കെപിസിസി വേദിയിൽ. കെപിസിസി ആസ്ഥാനത്തെ മഹാത്മാ ഗാന്ധി രക്തസാക്ഷ...
തിരുവനന്തപുരം : ഹൈക്കമാൻഡുമായുള്ള അനുനയചർച്ചകൾക്കൊടുവിൽ ഡോക്ടർ ശശി തരൂർ എം പി കെപിസിസി വേദിയിൽ. കെപിസിസി ആസ്ഥാനത്തെ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിലാണ് ശശി തരൂർ പങ്കെടുത്തത്. കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്നും കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് പറയാനില്ലെന്നും ഡോക്ടർ ശശി തരൂർ പ്രതികരിച്ചു. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല.
പറയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞു. സ്നേഹത്തോടെയും എല്ലാ മര്യാദയോടെയും മുന്നോട്ട് പോകുന്നുണ്ട്. പാർട്ടിയുടെ നിലപാടുള്ളപ്പോൾ ഞാൻ വേറെ അഭിപ്രായം പറയാറില്ല. ചില കാര്യങ്ങളിൽ, വിഷയങ്ങളിൽ ആളുകൾ എൻ്റെ വ്യക്തിപരമായ അഭിപ്രായം ആവശ്യപ്പെടുമ്പോൾ വ്യക്തിപരമായ അഭിപ്രായം പറയുമെന്ന് മാത്രം - തരൂർ പറഞ്ഞു.
Key Words : Shashi Tharoor MP , KPCC


COMMENTS