Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍. കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനാല്‍ കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. കേസില്‍ 20 വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി പള്‍സര്‍ സുനിക്ക് ശിക്ഷയായി വിധിച്ചിരിക്കുന്നത്.
ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ചുയെന്നു പറയുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയില്ലെന്നും കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കണ്ടെടുത്തത് കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നും തന്നെ ഈ കേസുമായി ബന്ധപ്പെടുത്തുന്ന യാതൊരു തെളിവും ഇതുവരെ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നുമാണ് പള്‍സര്‍ സുനി ഹര്‍ജിയില്‍ പറയുന്നത്.
Keywords: Actress attacked case, Pulsar Suni, High court


COMMENTS