Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിന് നിയമോപദേശം. കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിനെ ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വി.അജയകുമാറാണ് നിയമോപദേശം നല്‍കിയത്.
കേസിലെ പ്രതികളായ ദിലീപിനെയും മറ്റുള്ളവരെയും വെറുതെ വിട്ടത് നിയമപരമായി നിലനില്‍ക്കില്ല, പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ കോടതി തള്ളിക്കളഞ്ഞത് പക്ഷപാതപരവും നീതിയുക്തവുമല്ലാത്ത രീതിയിലാണെന്നതും അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വി.അജയകുമാര്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്.
Keywords: Actress attacked case, Prosecutor, Dileep, Government


COMMENTS