Actor Siddharth Prabhu's car crash victim died
കോട്ടയം: നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്.
ക്രിസ്തുമസിന് തലേദിവസം രാത്രിയിലാണ് കോട്ടയം നാട്ടകത്തു വച്ച് മദ്യലഹരിയിലായിരുന്ന സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ കാറിടിച്ച് ലോട്ടറി വില്‍പ്പനക്കാരനായ തങ്കരാജിന് പരിക്കേറ്റത്. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്.
നടന്റെ കാര്‍ മറ്റ് നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടനെ കൈകാര്യം ചെയ്യുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിലടക്കം പ്രചരിച്ചിരുന്നു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയുമായിരുന്നു.
Keywords: Siddharth Prabhu, Victim, Car crash, Died



COMMENTS