Actor Kannan Pattambi passed away
പാലക്കാട്: നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി (62) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് പട്ടാമ്പിയിലെ വസതിയില്‍ നടക്കും.
പുലിമുരുകന്‍, അനന്തഭദ്രം, പുനരധിവാസം, കീര്‍ത്തിചക്ര, ഒടിയന്‍, ക്രേസി ഗോപാലന്‍, കാണ്ഡഹാര്‍, തന്ത്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സംവിധായകരായ ഷാജി കൈലാസ്, വി.കെ പ്രകാശ്, മേജര്‍ രവി, സന്തോഷ് ശിവന്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Kannan Pattambi, Actor, Passed away, Major Ravi


COMMENTS