Actor Kamal Roy passed away
ചെന്നൈ: നടനും നടിമാരായ ഉര്‍വശി, കല്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനുമായ കമല്‍ റോയ് അന്തരിച്ചു.
സായൂജ്യം, കോളിളക്കം, മഞ്ഞ്, കിങ്ങിണി, കല്യാണ സൗഗന്ധികം, ലീഡര്‍, യുവജനോത്സവം, വാചാലം, ശോഭനം, ദ കിങ് മേക്കര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇതില്‍ യുവജനോത്സവത്തിലെ `ഇന്നും എന്റെ കണ്ണുനീരില്‍...' എന്നു തുടങ്ങുന്ന ഗാരനരംഗത്തില്‍ പാടി അഭിനയിച്ചത് കമല്‍ റോയ് ആണ്. കല്യാണ സൗഗന്ധികത്തിലെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ചവറ വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. അന്തരിച്ച നടന്‍ നന്ദു മറ്റൊരു സഹോദരനാണ്.
Keywords: Kamal Roy, Passed away, Urvashi, Kalpana, Kalaranjini



COMMENTS