കോഴിക്കോട് : പെൺസുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. കോഴിക്കോട് എലത്തൂരാണ് സംഭവം. ആത്മഹത്യ ചെയ്യാൻ ഇരുവരു...
കോഴിക്കോട് : പെൺസുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. കോഴിക്കോട് എലത്തൂരാണ് സംഭവം. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ യുവാവ് തട്ടി മാറ്റുകയായിരുന്നു. വൈശാഖൻ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്.
വൈശാഖന്റെ സ്ഥാപനത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. 26 വയസ്സുള്ള യുവതിയുമായി എലത്തൂർ സ്വദേശി വൈശാഖൻ വർഷങ്ങളായി പ്രണയത്തിലായിരുന്നു. തുടർന്ന് യുവതി വിവാഹ അഭ്യർഥന നടത്തിയപ്പോൾ ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പകരം മരിക്കാം എന്നു വിശ്വസിപ്പിച്ച് യുവതിയെ ശനിയാഴ്ച രാവിലെ വൈശാഖ് തന്റെ വർക്ക്ഷോപ്പിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്.
കയറിൽ യുവതി തൂങ്ങിനിൽക്കുന്ന സമയത്തും തുടർന്ന് കെട്ടറുത്ത് നിലത്തു കിടത്തിയും യുവതിയെ ഇയാൾ ബലാത്സംഗം ചെയ്തതായും ചോദ്യംചെയ്യലിൽ വെളിപ്പെടുത്തലുണ്ടായി. യുവതി മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാൾ വിവരം പുറത്തറിയിച്ചത്. യുവതിയെ വർക് ഷോപ്പിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടുവെന്ന് ഭാര്യയെ ഫോൺ ചെയ്തു വിളിച്ചുവരുത്തിയ ശേഷം ഭാര്യയ്ക്കൊപ്പമാണ് ഇയാൾ കാറിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
Key Words : Calicut, Murder, Rape


COMMENTS