രാഹുലിനെതിരെ പഴുതടച്ച നീക്കം ; അറസ്റ്റ് അതീവ രഹസ്യമായി, മൂന്നാമത്തെ പരാതിക്കാരി കാനഡയിൽ കഴിയുന്ന വിവാഹിതയായ യുവതി

പാലക്കാട് : മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയേ അറസ്റ്റ് ചെയ്തത് അതീവ രഹസ്യമായി. പോലീസിൻ്റെ നീക്കം അത്രയേറെ പ...

പാലക്കാട് : മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയേ അറസ്റ്റ് ചെയ്തത് അതീവ രഹസ്യമായി. പോലീസിൻ്റെ നീക്കം അത്രയേറെ പഴുതടച്ചിയിരുന്നു.

കാനഡയിൽ കഴിയുന്ന  വിവാഹിതയായ തിരുവല്ല സ്വദേശി യുവതിയുടെ പരാതി ലഭിച്ചപ്പോൾ മുതൽ പോലീസ് അതീവ രഹസ്യമായിട്ടാണ് നീങ്ങിയത്. യുവതിയിൽ നിന്നു വീഡിയോ കോൺഫ്രൻസ് വഴി മൊഴി സ്വീകരിച്ച ശേഷം 2 ദിവസമായി എം എൽ എയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.

പാലക്കാട് നഗരത്തിലെ എ പി എം  ഹോട്ടലിൻ്റെ 2002 നമ്പർ റൂമിൽ നിന്നും പ്രത്യേക അന്വേഷണ സംഘം രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എം എല്‍ എയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു.

 വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ സാമൂഹിക മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് താനുമായി പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. രാഹുൽ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. 'തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റിൽ കാണാം എന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകൻ ആയതിനാൽ പൊതുവിടത്തിൽ കാണാൻ ആകില്ലെന്ന് പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. റൂമിൽ എത്തിയപാടെ ഒരു വാക്ക് പോലും പറയുന്നതിന് മുമ്പേ തന്നെ കടന്നാക്രമിച്ചുവെന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി പൊലീസിന് മൊഴി നൽകി.


സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസ് മുന്നോട്ട് പോയത്. ലോക്കൽ പൊലീസിലേക്ക് ഒരു വിവരവും എത്തിയിരുന്നില്ല. സുരക്ഷ ക്രമീകരണങ്ങളും ക്യാംപ് പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് മുന്നോട്ട് പോയത്. 

പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി. ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പുറത്തു പറഞ്ഞാൽ പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. രാഹുലിനെതിരായ നിർണ്ണായക തെളിവുകള്‍ പരാതിക്കാരിയായ യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഡി എന്‍ എ പരിശോധനയ്ക്കായി യുവതി ഭ്രൂണം സൂക്ഷിച്ചിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഡി എന്‍ എ പരിശോധനയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായിരുന്നില്ല. 

രാഹുലിനെതിരെ മൂന്ന് പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ രണ്ട് പരാതികളിലും ഭീഷണിപ്പെടുത്തിയുള്ള ഗർഭഛിദ്രം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്. അതേസമയം രണ്ട് കേസുകളില്‍ പാലക്കാട് എം എല്‍ എയ്ക്ക് മുന്‍കൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.

Key Words : Rahul Mamkoottathil MLA, Rape Case, Arrest

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,650,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7434,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17356,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2481,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,375,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,899,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1178,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2259,
ltr
item
www.vyganews.com: രാഹുലിനെതിരെ പഴുതടച്ച നീക്കം ; അറസ്റ്റ് അതീവ രഹസ്യമായി, മൂന്നാമത്തെ പരാതിക്കാരി കാനഡയിൽ കഴിയുന്ന വിവാഹിതയായ യുവതി
രാഹുലിനെതിരെ പഴുതടച്ച നീക്കം ; അറസ്റ്റ് അതീവ രഹസ്യമായി, മൂന്നാമത്തെ പരാതിക്കാരി കാനഡയിൽ കഴിയുന്ന വിവാഹിതയായ യുവതി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgfIHvY5zPgoM8PgD0alLCpU1OKqXk9wGhZzuj-cKaeOwXADOPPIecR_YDhyLWPjmxqAvVILWirYGS4iOm8lQiwFOIw_a0qrVSFcaiLIhEJbi9687SmhInydMLWPAxVo6qf03gURwZSWfjLtrGUFfOV3ISu4v6jp4ByRo3-HHQu0z-rk3jc-_OzVpYh38h/w640-h358/rahul%20mamkoottathil.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgfIHvY5zPgoM8PgD0alLCpU1OKqXk9wGhZzuj-cKaeOwXADOPPIecR_YDhyLWPjmxqAvVILWirYGS4iOm8lQiwFOIw_a0qrVSFcaiLIhEJbi9687SmhInydMLWPAxVo6qf03gURwZSWfjLtrGUFfOV3ISu4v6jp4ByRo3-HHQu0z-rk3jc-_OzVpYh38h/s72-w640-c-h358/rahul%20mamkoottathil.jpg
www.vyganews.com
https://www.vyganews.com/2026/01/a-move-to-close-loophole-against-rahul.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/a-move-to-close-loophole-against-rahul.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy