കൊച്ചി: ഗുരുവായൂരിൽ ട്രാഫിക് നിയന്ത്രിച്ച സ്പെഷൽ പൊലിസ് ഓഫിസർക്ക് മർദ്ദനം. ഇന്ന് രാവിലെ ഏഴ് മണിയോടെ ഗുരുവായൂർ മഞ്ജുളാൽ ജംഗ്ഷനിലായിരുന്നു സ...
കൊച്ചി: ഗുരുവായൂരിൽ ട്രാഫിക് നിയന്ത്രിച്ച സ്പെഷൽ പൊലിസ് ഓഫിസർക്ക് മർദ്ദനം. ഇന്ന് രാവിലെ ഏഴ് മണിയോടെ ഗുരുവായൂർ മഞ്ജുളാൽ ജംഗ്ഷനിലായിരുന്നു സംഭവം. വൺവേ തെറ്റിച്ചെത്തിയ തീർത്ഥാടക സംഘത്തെ തടഞ്ഞ സ്പെഷ്യൽ പൊലിസ് ഓഫിസർ ഹരീഷിനാണ് മർദ്ദനമേറ്റത്.
തമിഴ്‌നാട്ടിൽ നിന്നും ശബരിമല ദർശനം കഴിഞ്ഞ് വന്ന ബസ് വൺവേ തെറ്റിച്ചത് ഹരീഷ് ചോദ്യം ചെയ്തു. മേൽപ്പാലമിറങ്ങി ഇടത്തോട്ട് തിരിയുന്നതിനു പകരം വലത്തോട്ട് തിരിഞ്ഞ ബസ് തടഞ്ഞ ഹരീഷ് ഇടത്തോട്ട് തിരിയാൻ നിർദ്ദേശം നൽകി.
എന്നാൽ നിർദേശം അവഗണിച്ച ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തു. തുടർന്ന്, ബസ് നിർത്താനായി ഹരീഷ് കൈകൊണ്ട് ബസിൽ അടിച്ചപ്പോൾ ബസിന്റെ ക്വാർട്ടർ ഗ്ലാസ് പൊട്ടി അദ്ദേഹത്തിന്റെ കൈക്ക് പരുക്കേറ്റു. ഇതിന് പിന്നാലെ ബസ്സിലുണ്ടായിരുന്നവർ പുറത്തിറങ്ങി ഹരീഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ ഹരീഷ് ചികിത്സയിലാണ്. ബസ് ഗുരുവായൂർ ടെമ്പിൾ പൊലിസ് കസ്റ്റഡിയിലെടുത്തു.
Key Words : Sabarimala Pilgrims, Tamil Nadu, Traffic Police Officer, Guruvayur

COMMENTS