മുംബൈ: മുംബൈയിലെ സാന്താക്രൂസിൽ ജനുവരി 1-ന് പുലർച്ചെ കാമുകി കാമുകൻ്റെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചു. 25 വയസ്സുകാരിയായ യുവതി, തന്റെ 42 വയസ...
കഴിഞ്ഞ ഏഴ് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. വിവാഹിതനായ കാമുകൻ തന്റെ ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം നിരസിച്ചതാണ് അക്രമത്തിന് പ്രേരിപ്പിച്ചത്.
മധുരം കഴിക്കാൻ വീട്ടിലെത്തിയ കാമുകൻ മടങ്ങാൻ തുടങ്ങവേ, യുവതി അടുക്കളയിൽ നിന്ന് കത്തി എടുത്ത് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഈ സമയം യുവതിയുടെ രണ്ട് കുട്ടികളും മുറിയിൽ ഉറങ്ങുകയായിരുന്നു.
അമിത രക്തസ്രാവമുണ്ടായ യുവാവ് അവിടെ നിന്നും രക്ഷപ്പെട്ട് സഹോദരന്റെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹം മുംബൈയിലെ സിയോൺ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ചു വരുന്നു.
മുംബൈയിലെ വക്കോള പോലീസ് യുവതിക്കെതിരെ ഗുരുതരമായ പരിക്കേൽപ്പിക്കൽ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
Key Words : Man Attacked by Lover


COMMENTS