ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ഏകോപിപ്പിച്ച ആക്രമണങ്ങളിൽ 10 സുരക്...
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ഏകോപിപ്പിച്ച ആക്രമണങ്ങളിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി 12-ഓളം സ്ഥലങ്ങളിൽ ഒരേസമയം വെടിവെപ്പും സ്ഫോടനങ്ങളും നടത്തിയാണ് ആക്രമണം അരങ്ങേറിയത്.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ 11 സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിനു മറുപടിയായി പാക് സൈന്യം നടത്തിയ പ്രത്യാക്രമണങ്ങളിൽ 67-ഓളം ഭീകരരെ വധിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കത്വ, ഗ്വാദർ, മസ്തൂങ് തുടങ്ങിയ സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ, പാരാമിലിട്ടറി ക്യാമ്പുകൾ, തടവറകൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. മസ്തൂങ്ങിലെ ജയിലിൽ നടത്തിയ ആക്രമണത്തിലൂടെ 30-ഓളം തടവുകാരെ ഭീകരർ മോചിപ്പിച്ചു. ആക്രമണങ്ങളെത്തുടർന്ന് റെയിൽ പാളങ്ങൾ തകർക്കപ്പെടുകയും ബലൂചിസ്ഥാനിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
Key Words : Baloch Liberation Army, Pakistan, Balochistan province , Attack


COMMENTS