ന്യൂഡൽഹി : ബംഗ്ലാദേശിൽ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും നിലവിൽ വരുന്നത് വരെ താൻ രാജ്യത്തേക്...
ന്യൂഡൽഹി : ബംഗ്ലാദേശിൽ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും നിലവിൽ വരുന്നത് വരെ താൻ രാജ്യത്തേക്ക് മടങ്ങില്ലെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി. തന്നെ രാഷ്ട്രീയമായി വേട്ടയാടാനും കൊലപ്പെടുത്താനും അവസരം നൽകില്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന അവർ, ബംഗ്ലാദേശിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ തനിക്ക് സുരക്ഷിതമല്ലെന്ന നിലപാടിലാണ്. അവിടെ സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കപ്പെടുന്നത് വരെ കാത്തിരിക്കാനാണ് ഹസീനയുടെ തീരുമാനം.
അതേസമയം ദില്ലിക്കു പുറമെ അഗര്‍ത്തല, സിലിഗുഡി എന്നിവിടങ്ങളിലെ വീസ സര്‍വ്വീസും ബംഗ്ളദേശ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് വീസ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതായി ബംഗ്ളദേശ് അറിയിച്ചത്.
Key Words : Bangladesh, Sheikh Hasina

COMMENTS