തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസ് ഇ ഡി അന്വേഷിച്ചാലും കോടതി മേൽനോട്ടം വഹിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒരു അന്വേഷണ ഏജൻസിയ...
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസ് ഇ ഡി അന്വേഷിച്ചാലും കോടതി മേൽനോട്ടം വഹിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒരു അന്വേഷണ ഏജൻസിയോടും വിരോധവും വിശ്വാസവും ഇല്ല. എസ് ഐ ടിയിൽ വിശ്വാസക്കുറവില്ല. അവർക്ക് നല്ല പരിമിതിയുണ്ട്.
സത്യസന്ധമായി അന്വേഷിച്ചാൽ അവരുടെ ഭാവി അവതാളത്തിലാകുമെന്ന ഭയമുണ്ട്. മുഖ്യമന്ത്രിയുടെ കോപത്തിന് പാത്രമാകുമെന്ന ഒറ്റക്കാരണം കൊണ്ടാണ് രണ്ട് പേരിൽ അന്വേഷണം അവസാനിപ്പിക്കുന്നത്. തങ്ങൾ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കോടതി വിധിയിൽ സർക്കാരിന്റെ തുടർനടപടി പരിശോധിച്ച് വേണ്ടിവന്നാൽ പാർട്ടിയും മുന്നണിയും സമരത്തിനിറങ്ങും. സ്വർണക്കൊള്ളയ്ക്ക് അന്തർദേശീയ ബന്ധങ്ങളുണ്ട്. അതിനെ ആ സ്പിരിറ്റിൽ എടുക്കണം. പള്ളിക്കെട്ട് പാരഡിയിൽ ദൈവനിന്ദയില്ലെന്നും കെ മുരളീധരൻ.
Key Words : Sabarimala Gold Theft, K Muraleedharan


COMMENTS