തിരുവനന്തപുരം : ബെവ്‌കോ (BEVCO) സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ പോകുന്ന പുതിയ ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് മാനേജിംഗ് ഡയറക...
തിരുവനന്തപുരം : ബെവ്‌കോ (BEVCO) സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ പോകുന്ന പുതിയ ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. ബ്രാന്‍ഡിക്ക് ലോഗോയും തയ്യാറാക്കാം. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പേരില്‍ നിന്നും നല്ലൊരു പേര് ബ്രാന്‍ഡിക്ക് നല്‍കും. അടുത്ത മാസം 7 നകം ലോഗോയും പേരും നല്‍കണമെന്നും തെരെഞ്ഞെടുക്കുന്ന പേര് നിര്‍ദ്ദേശിക്കുന്നയാളിന് 10,000രൂപ സമ്മാനമായി നല്‍കുമെന്നും ബെവ്കോ എംഡി അറിയിച്ചു. പാലക്കാട് മലബാർ ഡിസ്റ്റിലറീസിലായിരിക്കും (Malabar Distilleries) മദ്യത്തിന്റെ നിർമ്മാണം നടക്കുക.
നിർദ്ദേശങ്ങൾ അയക്കേണ്ട വിലാസമോ ഇമെയിൽ ഐഡിയോ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ബെവ്‌കോ ഉടൻ വ്യക്തമാക്കും. കൂടുതൽ വിവരങ്ങൾക്കായി ബെവ്‌കോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Key Words : Bevco MD , Brandy


COMMENTS