തിരുവനന്തപുരം : മനസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന വൈകൃതങ്ങളാണ് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന...
തിരുവനന്തപുരം : മനസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന വൈകൃതങ്ങളാണ് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈംഗിക വൈകൃതക്കാരന്റെ പ്രവര്‍ത്തിയാണ് ഉണ്ടായത്. പൊലിസ് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊലിസിന്റെ കണ്ണുവെട്ടിച്ച് ചിലര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി സുരക്ഷയൊരുക്കുന്നു. ബോധപൂര്‍വ്വമാണ് ചിലരുടെ ഇടപെടല്‍. കോണ്‍ഗ്രസിന്റെ നടപടി മാതൃകാപരമാണെന്ന് പറയാന്‍ പറ്റുമോ ?. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇത്തരം കുറ്റത്തിന് ജയിലില്‍ കിടന്നതാണ്. അവരെ കോണ്‍ഗ്രസ് പുറത്താക്കിയോ? രാഹുലിനെ കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ സൈബര്‍ വെട്ടികിളിക്കൂട്ടം ആക്രമണം നടത്തുന്ന സ്ഥിതിയാണ് ഉള്ളതെന്നും ഭാവിയുടെ വാഗ്ദാനമായാണ് രാഹുലിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമോ? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ ആര് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുന്ന നടപടി പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Key Words : Rahul Mamkoottathil, Chief Minister Pinarayi Vijayan

COMMENTS