തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ...
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്.
ഉച്ചക്ക് രണ്ട് മണിയോടെ പോളിങ് 50 % കടന്നു. രണ്ടാം ഘട്ട പോളിംഗ് ദിവസവും എല്‍ഡിഎഫ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്തി പിടിച്ചപ്പോള്‍ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പീഢന ആരോപണം ഉയര്‍ത്തി യുഡിഎഫ് പ്രതിരോധിച്ചു.
കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണൽ. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ജിഎച്ച്എസ്എസിലെ വോട്ടിങ് കേന്ദ്രത്തിനകത്ത് എൽഡിഎഫ് സ്ഥാനാർഥി വോട്ട് അഭ്യർത്ഥന നടത്തിയെന്ന് യുഡിഎഫ് ആരോപിച്ചു. ഇതേ തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റം ഉണ്ടായി. എടയൂർകുന്ന് ജിഎൽപി സ്കൂളിൽ വോട്ടർമാരെ വാഹനത്തിൽ എത്തിക്കുന്നത് സംബന്ധിച്ച് എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Key Words : Voting, Local body Elections


COMMENTS